- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി എസ് ബിന്ദു
മേപ്പാടി ഡിവിഷനിൽ നിന്ന് സിപിഐ അംഗമായി ജയിച്ച എസ് ബിന്ദുവിനെയാണ് മുന്നണി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി നിയമിച്ചത്.
കൽപറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പദവിയിലെത്തിയ എസ് ബിന്ദു പണിയ സമുദായ അംഗമാണ്. വയനാട്ടിലെ ഭൂരിപക്ഷ ആദിവാസി സമുദായത്തിൽ നിന്ന് ഈ പദവിയിൽ എത്തുന്ന ആദ്യ വനിതയെന്ന പ്രത്യേകതയും ബിന്ദുവിനുണ്ട്.
നറുക്കെടുപ്പിലൂടെ എൽഡിഎഫിന് കൈവന്നതാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പദവി. മേപ്പാടി ഡിവിഷനിൽ നിന്ന് സിപിഐ അംഗമായി ജയിച്ച എസ് ബിന്ദുവിനെയാണ് മുന്നണി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി നിയമിച്ചത്.
വയനാട്ടിൽ കൂടുതൽ ജനസംഖ്യയുള്ള ആദിവാസി വിഭാഗമാണ് പണിയ. ഈ സമുദായത്തിൽ നിന്ന് ആദ്യമായാണ് ഒരു വനിത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്നത്. സംവരണ സീറ്റുകളിൽ 150 ലധികം പേർ വിവിധ സ്ഥലങ്ങളിൽ മത്സരിച്ചിരുന്നെങ്കിലും പണിയ സമുദായത്തിന്‍റെ പ്രാതിനിധ്യം വളരെ കുറവായിരുന്നു.
ജില്ലയുടെ വികസനത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ബിന്ദു. ജില്ലാ പഞ്ചായത്തിലേക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചതും ബിന്ദുവാണ്. 27 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അധ്യാപികയായി ജോലി നോക്കുകയാണ് ബിന്ദു.
മൽസര രംഗത്തുണ്ടായിരുന്ന എസ് ബിന്ദു, മുസ്ലിം ലീഗിലെ കെ ബി നസീമ എന്നിവര്‍ക്ക് വോട്ടെടുപ്പില്‍ എട്ടു വോട്ടുവീതം ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. എസ് ബിന്ദുവിനെ എന്‍സി പ്രസാദ് (പൊഴുതന) നാമനിര്‍ദേശം ചെയ്യുകയും എഎം സുശീല (തിരുനെല്ലി) പിന്താങ്ങുകയും ചെയ്തു.
RELATED STORIES
കുക്കി സംഘടനകളെ 24 മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്തണമെന്ന് മെയ്തെയ്...
17 Nov 2024 9:22 AM GMTദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ-(വീഡിയോ)
17 Nov 2024 8:57 AM GMTചൊവ്വാഴ്ച്ച റേഷന്‍ കടകള്‍ തുറക്കില്ല
17 Nov 2024 8:49 AM GMTഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗെഹ്ലോത്ത് രാജിവെച്ചു;...
17 Nov 2024 7:57 AM GMTഅബ്ദുര്‍റഹീം കേസ് വീണ്ടും മാറ്റിവച്ചു; രണ്ടാഴ്ചക്ക് ശേഷം...
17 Nov 2024 7:49 AM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സഹപാഠികള്‍...
17 Nov 2024 7:39 AM GMT