Kerala

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലിസ് അത് തകര്‍ക്കുന്നത് ന്യായീകരിക്കാനാവില്ലന്ന് ഹൈക്കോടതി

തീര്‍ഥാടകരെ സഹായിക്കാനാണ് ശബരിമലയില്‍ പോലിസിനെ നിയോഗിക്കുന്നത്. സ്തുത്യര്‍ഹ സേവനമാണ് സന്നിധാനത്ത് അവര്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ ഏതാനും പേരുടെ നടപടികള്‍ സേനക്ക് ചീത്തപ്പേരാണ് ഉണ്ടാക്കുന്നതെന്നും കോടതി ചുണ്ടിക്കാട്ടി .അക്രമം നടത്തിയ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞെന്നും അവര്‍ക്കെതിരെ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലിസ് അത് തകര്‍ക്കുന്നത്  ന്യായീകരിക്കാനാവില്ലന്ന് ഹൈക്കോടതി
X

കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലിസ് അത് തകര്‍ക്കുന്നത് ന്യായീകരിക്കാനാവില്ലന്ന് ഹൈക്കോടതി.മണ്ഡല കാലത്ത് ശബരിമലയില്‍ ഭക്തരെ മര്‍ദിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത പോലിസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. തീര്‍ഥാടകരെ സഹായിക്കാനാണ് ശബരിമലയില്‍ പോലിസിനെ നിയോഗിക്കുന്നത്. സ്തുത്യര്‍ഹ സേവനമാണ് സന്നിധാനത്ത് അവര്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ ഏതാനും പേരുടെ നടപടികള്‍ സേനക്ക് ചീത്തപ്പേരാണ് ഉണ്ടാക്കുന്നതെന്നും കോടതി ചുണ്ടിക്കാട്ടി .അക്രമം നടത്തിയ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞെന്നും അവര്‍ക്കെതിരെ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു .പോലിസുകാരുടെ നടപടിയെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി .ഏതൊക്കെ പോലിസുകാരാണ് അതിക്രമം നടത്തിയതെന്നും അവര്‍ക്കെതിരെ സ്വീകരിച്ച നടപടിയും വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി .ശബരിമല വിഷയത്തില്‍ ആരും രാഷ്ടീയ നേട്ടത്തിനു ശ്രമിക്കേണ്ടതില്ല. കോടതിക്ക് രാഷ്ടീയ താല്‍പ്പര്യങ്ങളില്ലന്നും കോടതി വ്യക്തമാക്കി .പ്രശ്‌നമുണ്ടാക്കിയ ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ അലംഭാവം പാടില്ലന്നും ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Next Story

RELATED STORIES

Share it