- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരി മല: മുഖ്യമന്ത്രിക്ക് അന്തസ്സുണ്ടെങ്കില്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം തിരുത്തി നല്‍കണം: രമേശ് ചെന്നിത്തല
ശബരി മല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റിപ്പോയെന്ന് പറഞ്ഞ് ജനങ്ങളോട് മാപ്പു പറയാന്‍ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ശബരിമലയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഇനിയെങ്കിലും അവസാനിപ്പിക്കണം
ആലപ്പുഴ: മുഖ്യമന്ത്രിക്ക് അന്തസ്സുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ സുപ്രിം കോടതിയില്‍ സത്യവാങ്്മൂലം തിരുത്തി നല്‍കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരി മല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റിപ്പോയെന്ന് പറഞ്ഞ് ജനങ്ങളോട് മാപ്പു പറയാന്‍ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഇനിയെങ്കിലും അവസാനിപ്പിക്കണം. എത്രനാളായി മുഖ്യമന്ത്രി ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കും?.ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചുകൂടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഒരു വശത്ത് ദേവസ്വം മന്ത്രി മാപ്പു ചോദിക്കുന്നു. സീതാറാം യെച്ചൂരി പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അഴ കൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നു.ഇതാണ് അവസ്ഥ.നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ മുഖ്യന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
നവോഥാന നായകനെന്ന പേരില്‍ എടുത്തണിഞ്ഞിരിക്കുന്ന കപട വേഷം മുഖ്യമന്ത്രി അഴിച്ചു വെയ്ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.വിശ്വാസ സമൂഹത്തെ വഞ്ചിച്ചുകൊണ്ട് ഇനി സിപിഎമ്മിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കോണ്‍ഗ്രസിനെതിരെ പിണറായി വിജയന്‍ എത്ര പറഞ്ഞാലും സിപിഎം-ബിജെപി ഡീല്‍ സംബന്ധിച്ച് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ നടത്തിയ വെളിപ്പെടുത്തല്‍ വസ്തുതയായി നില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നാട്ടിലെ ജനങ്ങള്‍ ഇത് മനസിലാക്കി കഴിഞ്ഞു.പുലിമടയില്‍ ചെന്ന് നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയു. അതാണ് നേമത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി കെ മുരളീധരന്‍ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.സിപിഎമ്മിന് അത് കഴിയില്ല. അവര്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED STORIES
ക്ഷേത്ര മോഷണത്തിനിടെ മറന്നുവച്ച ബൈക്ക് കണ്ടെത്താന്‍ പോലിസിന്റെ സഹായം...
10 Jan 2025 5:02 AM GMTമാമി തിരോധനം: ഡ്രൈവറെയും ഭാര്യയേയും കൂടി കാണാതായതായി പരാതി
10 Jan 2025 4:42 AM GMTഎന്‍ പ്രശാന്തിന്റെ സസ്പെന്ഷന് കാലാവധി നീട്ടി; കുറ്റാരോപണ...
10 Jan 2025 4:29 AM GMT''ജാതി-മത വിവേചനം ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം'': പ്യു റിസര്‍ച്ച്...
10 Jan 2025 4:19 AM GMTലോസ് എയ്ഞ്ചലസില്‍ കാട്ടുതീ പടരുന്ന പ്രദേശങ്ങളില്‍ മോഷണവും...
10 Jan 2025 3:59 AM GMTസിഎഎ വിരുദ്ധസമരത്തില്‍ പ്രതിചേര്‍ത്ത ഷിഫ ഉര് റഹ്മാന് ഡല്‍ഹിയില്‍...
10 Jan 2025 3:34 AM GMT