Kerala

ശബരിമലയിലെ യുവതി പ്രവേശനം: നിയമോപദേശം ലഭിച്ചശേഷം വ്യക്തമായ നിലപാട് എടുക്കുമെന്ന് ഡിജിപി

വിധിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത വാദമുഖങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്.അഡ്വക്കറ്റ് ജനറലില്‍ നിന്നും നിയമോപദേശം ലഭ്യമായതിനു ശേഷം യുവതി പ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും ഡിജിപി ലോക് നാഥ് ബഹ്‌റ പറഞ്ഞ

ശബരിമലയിലെ യുവതി പ്രവേശനം: നിയമോപദേശം ലഭിച്ചശേഷം വ്യക്തമായ നിലപാട് എടുക്കുമെന്ന് ഡിജിപി
X

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പുനപരിശോധന ഹരജിയില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി നിയമോപദേശം തേടുമെന്നും ഡിജിപി ലോക് നാഥ് ബഹ്‌റ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.വിധിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത വാദമുഖങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്.അഡ്വക്കറ്റ് ജനറലില്‍ നിന്നും നിയമോപദേശം ലഭ്യമായതിനു ശേഷം യുവതി പ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും ഡിജിപി ലോക് നാഥ് ബഹ്‌റ പറഞ്ഞു.പമ്പയില്‍ ഇത്തവണ ചെക് പോസ്റ്റുണ്ടാകില്ല.മണ്ഡകാലത്ത് അയപ്പ ഭക്തര്‍ക്ക് ശബരിമലയില്‍ സമാധാനപരമായ ദര്‍ശനം സാധ്യമാക്കാനാണ് പോലിസ് ലക്ഷ്യമിടുന്നത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും ഏര്‍പെടുത്തിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു

Next Story

RELATED STORIES

Share it