Kerala

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളക്കണ്ണീരൊഴുക്കുന്നു; വിശ്വാസികള്‍ക്കൊപ്പം നിന്നത് യുഡിഎഫ് എന്ന് രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളക്കണ്ണീരൊഴുക്കുന്നു; വിശ്വാസികള്‍ക്കൊപ്പം നിന്നത് യുഡിഎഫ് എന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളക്കണ്ണീരൊഴുക്കുകയാണെന്ന്്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരി മല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കാന്‍ കേരള സര്‍ക്കാരിനെ പോലെതന്നെ കേന്ദ്ര സര്‍ക്കാരും തെയ്യാറായില്ല. വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് കേരളത്തില്‍ വന്ന് പ്രസംഗിച്ച് പോയ പ്രധാനമന്ത്രി ഡല്‍ഹിയിലെത്തിയപ്പോള്‍ ചുവട് മാറ്റി. നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തെയ്യാറായില്ലന്ന് മാത്രമല്ല പാര്‍ലമെന്റില്‍ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട്് സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രനെ അതിന് അനുവദിച്ചതുമില്ല. എന്നിട്ടും തിരഞ്ഞെടുപ്പടുത്തപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയും പ്രധാനമന്ത്രിയും. സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ സിപിഎമ്മിനെയും പിണറായിയും സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയുംകേന്ദ്ര സര്‍ക്കാരുമാണെന്നും മേശ് ചെന്നിത്തല ആരോപിച്ചു.

Next Story

RELATED STORIES

Share it