- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭയിലെ കയ്യാങ്കളി കേസ്: സർക്കാരിന് തിരിച്ചടി; കേസ് പിൻവലിക്കണമെന്ന ആവശ്യം കോടതി തള്ളി
പൊതുമുതല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
തിരുവനന്തപുരം: 2015ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ അന്നത്തെ പ്രതിപക്ഷ നിയമസഭാ സാമാജികര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹരജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. അടുത്ത മാസം 15ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. പൊതുമുതല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സി കെ സദാശിവന്‍, വി ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്. വി ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള തടസ്സ ഹരജി നല്‍കിയിരുന്നു.
പൊതുമുതല്‍ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസാണ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹരജി നല്‍കിയത്. ഹരജി പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരും കോട്ടയം സ്വദേശികളുമായ എം ടി തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവര്‍ ഹരജി നല്‍കിയിരുന്നു.
നിയമസഭയില്‍ നടന്ന കൈയാങ്കളി പരസ്യമായി ടിവി ചാനലുകളിലൂടെ നാട്ടുകാര്‍ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്ത പ്രതികള്‍ക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കില്‍ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹരജിക്കാര്‍ വാദിച്ചു.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ എം മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്.
RELATED STORIES
ചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.
16 Jan 2025 4:43 PM GMTസിറിയക്കാരില്‍ നിന്ന് 3,300 ആയുധങ്ങള്‍ പിടിച്ചെന്ന് ഇസ്രായേല്‍
16 Jan 2025 4:32 PM GMTതാമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്തും
16 Jan 2025 4:23 PM GMTവിവാഹം ആഡംബരരഹിതമാക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങണം:...
16 Jan 2025 3:35 PM GMTകഷായത്തില്‍ വിഷം കലക്കി കൊലപാതകം: കേസിലെ വിധി നാളെ
16 Jan 2025 3:20 PM GMTഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട നാലു പേരും മരിച്ചു
16 Jan 2025 3:10 PM GMT