Kerala

ശമ്പളക്കുടിശ്ശിക: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക്; ഇന്ന് പ്രതിഷേധദിനം

വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെ സൂചനാ പണിമുടക്കും നടത്തും. ഈ സമയം ഒപി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയ എന്നിവ ബഹിഷ്‌കരിക്കും. അധ്യാപനം, മെഡിക്കല്‍ ബോര്‍ഡ്, വിഐപി ഡ്യൂട്ടി, പേവാര്‍ഡ് അഡ്മിഷന്‍ എന്നിവ അനിശ്ചിതകാലത്തേക്കും ബഹിഷ്‌കരിക്കും.

ശമ്പളക്കുടിശ്ശിക: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക്; ഇന്ന് പ്രതിഷേധദിനം
X

തിരുവനന്തപുരം: ശമ്പളക്കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധ ദിനമാചരിക്കും. ഇതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് മുന്നിലും ഡിഎഇ ഓഫിസുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.

വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെ സൂചനാ പണിമുടക്കും നടത്തും. ഈ സമയം ഒപി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയ എന്നിവ ബഹിഷ്‌കരിക്കും. അധ്യാപനം, മെഡിക്കല്‍ ബോര്‍ഡ്, വിഐപി ഡ്യൂട്ടി, പേവാര്‍ഡ് അഡ്മിഷന്‍ എന്നിവ അനിശ്ചിതകാലത്തേക്കും ബഹിഷ്‌കരിക്കും. നീതി ലഭ്യമായില്ലെങ്കില്‍ അടുത്തമാസം ഒമ്പത് മുതല്‍ എല്ലാ ഡ്യൂട്ടികളും നിര്‍ത്തിവച്ചുകൊണ്ട് അനിശ്ചിതകാല സമരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

2016 ജനുവരി മുതലുള്ള ശമ്പളക്കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കെതിരായ കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it