- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം
സാലറി കട്ട് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് അതിനെ മറികടക്കാനുള്ള ഓർഡിനൻസിന് ദുരന്തനിവാരണ നിയമ പ്രകാരം മന്ത്രിസഭ അംഗീകാരം നൽകിയത്. ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 ശതമാനം വരെ ശമ്പളം മാറ്റാൻ സർക്കാരിന് അധികാരമുണ്ട്.
തിരുവനന്തപുരം: സാലറി മാറ്റിവെക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഓർഡിനൻസ് മന്ത്രിസഭാ പാസാക്കി. ഇത് ഗവർണറുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കും. സാലറി കട്ട് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് അതിനെ മറികടക്കാനുള്ള ഓർഡിനൻസിന് ദുരന്തനിവാരണ നിയമ പ്രകാരം മന്ത്രിസഭ അംഗീകാരം നൽകിയത്. ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 ശതമാനം വരെ ശമ്പളം മാറ്റാൻ സർക്കാരിന് അധികാരമുണ്ട്. നിലവിലെ സർക്കാർ നടപടി നിയമപരമാക്കാനാണ് ഓർഡിനൻസ് പുറപ്പെടുവിച്ചതെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ നിയമപരമായ നടപടിയാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ശമ്പളം തിരിച്ചു നൽകുന്നത് ആറു മാസത്തിനകം തീരുമാനിച്ചാൽ മതി. ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം വൈകുമെന്നും മന്ത്രി പറഞ്ഞു. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസം പിടിക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളിൽ നിന്ന് ലഭിക്കും. ഇത്തരത്തിലാകും ഓർഡിനൻസ് കൊണ്ടുവരിക.
കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് സർക്കാർ ഓർഡിനൻസ് പാസാക്കാനുള്ള തീരുമാനത്തിലെത്തിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനില്ലെന്ന് സർക്കാർ പറയുന്നു. ഹൈക്കോടതി ഉത്തരവ് കേന്ദ്രസർക്കാരിനും ബാധകമാണ്. അതിനാൽ കേന്ദ്രസർക്കാർ വേണമെങ്കിൽ അപ്പീൽ പോകട്ടേയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്ന് ഉത്തരവിൽ പറയാതിരുന്നതും കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകാൻ കാരണമായി. സാലറി മാറ്റിവെക്കൽ നിയമപരമല്ലെന്നാണ് കോടതി പറഞ്ഞത്. അതിനാലാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. കോടതി തന്നെ സർക്കാരിന് വഴി തുറന്നിരിക്കുകയാണെന്നും ശമ്പളം മാറ്റിവെക്കലിന് സർക്കാരിനെ അധികാരപ്പെടുത്താൻ നിയമം കൊണ്ടുവരുന്നതിന് കോടതി വിധി സഹായകരമായെന്നും ധനവകുപ്പ് പറയുന്നു.
RELATED STORIES
ഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMT