Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി; ജൂലൈ മാസത്തെ 75 ശതമാനം ശമ്പളം നല്‍കി

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് വിതരണം.

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി; ജൂലൈ മാസത്തെ 75 ശതമാനം ശമ്പളം നല്‍കി
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പള വിതരണം തുടങ്ങി. ജീവനക്കാര്‍ക്ക് ജൂലൈ മാസത്തിലെ 75 ശതമാനം ശമ്പളം വിതരണം ചെയ്തതായി കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് വിതരണം.

ജീവനക്കാര്‍ക്ക് ജൂലൈ, ആ​ഗസ്ത് മാസങ്ങളിലെ ശമ്പളമാണ് നല്‍കാനുള്ളത്. കുടിശ്ശികയുള്ളതിന്റെ 33 ശതമാനമാണ് നല്‍കുന്നത്. 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയത്. ഒരു മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് 78 കോടി രൂപയാണ് വേണ്ടത്.

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും തൊഴിലാളി നേതാക്കളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ച തുടങ്ങി. തൊഴിൽ-​ഗതാ​ഗത മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ ഉപാധികളോടെ പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടേക്കും. ഏട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള സംഘടനകളുടെ നിലപാട്.

Next Story

RELATED STORIES

Share it