Kerala

പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ്: ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തു കൊണ്ടു വരിക, ഗൂഢാലോചന അന്വേഷിക്കുക : എസ്ഡിപിഐ

കോടിക്കണക്കിന് രൂപയാണ് പുരാവസ്തുക്കളുടെ പേരില്‍ മോണ്‍സണ്‍ തട്ടിയെടുത്തിട്ടുള്ളത്. തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ പരാതി പോലിസ് ഒതുക്കി തീര്‍ക്കുകയാണ് ഉണ്ടായത്.ആരൊക്കെയാണ് ഈ തട്ടിപ്പിന് കൂട്ടു നിന്നതെന്ന് കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി

പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ്: ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തു കൊണ്ടു വരിക, ഗൂഢാലോചന അന്വേഷിക്കുക : എസ്ഡിപിഐ
X

കൊച്ചി : പുരാവസ്തുക്കളുടെ പേരില്‍ വ്യാജ വസ്തുക്കള്‍ തട്ടിപ്പ് നടത്തിയ മോന്‍സണെ സഹായിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു.കോടിക്കണക്കിന് രൂപയാണ് പുരാവസ്തുക്കളുടെ പേരില്‍ മോണ്‍സണ്‍ തട്ടിയെടുത്തിട്ടുള്ളത്.

തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ പരാതി പോലിസ് ഒതുക്കി തീര്‍ക്കുകയാണ് ഉണ്ടായത്.ആരൊക്കെയാണ് ഈ തട്ടിപ്പിന് കൂട്ടു നിന്നതെന്ന് കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ട്.മോന്‍സണ്‍ന്റെ തട്ടിപ്പിന് ഇന്ത്യയ്ക്ക് പുറത്തേക്കും വേരുകള്‍ ഉണ്ടെന്നാണ് മനസ്സിലാകുന്നത്. തട്ടിപ്പിന് വേണ്ടി നടന്ന രാഷ്ട്രീയ,ഉദ്യോഗസ്ഥ ഗൂഢാലോചന പുറത്തു കൊണ്ട് വരണമെന്നും ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it