- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കേരളം രാജ്ഭവനിലേക്ക്': സിറ്റിസണ്‍സ് മാര്‍ച്ചിന് അനന്തപുരി ഒരുങ്ങി
രാജ്ഭവനുമുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ മുഖ്യാതിഥിയാവും.
തിരുവനന്തപുരം: പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന 'കേരളം- രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച്' നാളെ രാജ്ഭവനിലേക്കെത്തും. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സിറ്റിസണ്‍സ് മാര്‍ച്ച് നടത്തുന്നത്.
രോഹിത് വെമുല രക്തസാക്ഷി ദിനമായ ജനുവരി 17ന് കാസര്‍ഗോഡ് നിന്നാരംഭിച്ച മാര്‍ച്ച് സംസ്ഥാനത്തെ 13 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് ഫെബ്രുവരി 1 ന് രാജ്ഭവനു മുമ്പിലെത്തുന്നത്. പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറുന്ന സിറ്റിസണ്‍സ് മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കണ്‍വീനര്‍ എം കെ മനോജ് കുമാര്‍ അറിയിച്ചു.
വൈകീട്ട് മൂന്നിന് കിഴക്കേക്കോട്ടയില്‍ നിന്ന് സിറ്റിസണ്‍സ് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് രാജ്ഭവനുമുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ മുഖ്യാതിഥിയാവും. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സുപ്രിം കോടതി അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ച, എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെഫീഖ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ആക്ടിവിസ്റ്റ് എസ് പി ഉദയകുമാര്‍, ഭീം ആര്‍മി കേരളാ ചീഫ് അഡ്വ. ദീപു ഡി, ആന്റി കാസ്റ്റ് ഹിപ്‌ഹോപ് ആര്‍ട്ടിസ്റ്റ് സുമിത് സാമോസ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ് നദ്‌വി, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശേരി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംസാരിക്കും.
RELATED STORIES
പാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMT