Kerala

എസ്ഡിപിഐ തമിഴ്നാട് ഘടകത്തിന്റെ ഇടപെടൽ; കൊടുമണ്ണിൽ അഞ്ചുപേർക്ക് ആശ്വാസമായി

കൈയിൽ കരുതിയ ഭക്ഷ്യധാന്യങ്ങളും പണവും തീർന്നതോടെ കഴിഞ്ഞ മൂന്നു ദിവസമായി കുടിവെള്ളം ആശ്രയിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്.

എസ്ഡിപിഐ തമിഴ്നാട് ഘടകത്തിന്റെ ഇടപെടൽ; കൊടുമണ്ണിൽ അഞ്ചുപേർക്ക് ആശ്വാസമായി
X

അടൂർ: ലോക്ക് ഡൗണിനെ തുടർന്ന് കൊടുമണ്ണിൽ പെട്ടുപോയ കോയമ്പത്തൂർ സ്വദേശികൾക്ക് എസ്ഡിപിഐ ഇടപെടൽ ആശ്വാസമായി. കരുണാകരൻ, വേൽ മുത്തു, ആനന്ദകുമാർ, സോമശേഖർ, അറുമുഖം എന്നിവർക്കാണ് പാർട്ടി തമിഴ്നാട് ഘടകത്തിൻ്റെ ഇടപെടലിനെ തുടർന്ന് എസ്ഡിപിഐ അടൂർ മേഖലാ കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് നൽകിയത്. കൈയിൽ കരുതിയ ഭക്ഷ്യധാന്യങ്ങളും പണവും തീർന്നതോടെ കഴിഞ്ഞ മൂന്നു ദിവസമായി കുടിവെള്ളം ആശ്രയിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരുടെ ദയനീയാവസ്ഥ കുടുംബങ്ങൾ വഴി എസ്ഡിപിഐ കോയമ്പത്തൂർ ജില്ലാ നേതൃത്വം അറിഞ്ഞതോടെ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മാഈൽ വഴി പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായി ബന്ധപ്പെടുകയായിരുന്നു. എസ്ഡിപിഐ അടൂർ മേഖല കമ്മറ്റി അംഗങ്ങളായ അനീഷ് പറക്കോട്, സാദിഖ്, നവാസ് എന്നിവരാണ് ഭക്ഷ്യധാന്യ കിറ്റ് കൈമാറിയത്.

Next Story

RELATED STORIES

Share it