Kerala

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: മുസ്തഫ കൊമ്മേരി

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: മുസ്തഫ കൊമ്മേരി
X

കോഴിക്കോട്: വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐ കോഴിക്കോട് സിറ്റി കമ്മിറ്റി നടത്തിയ പ്രതിഷേധ റാലിയും ഐക്യദാര്‍ഢ്യ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ കൂടുതല്‍ സമയം കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അശാസ്ത്രീയമായി ഉള്ള നിയന്ത്രണങ്ങള്‍ തിരുത്തണം. മദ്യഷാപ്പുകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം പോലും ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നില്ല എന്നത് സങ്കടകരമാണ്. പതിനായിരങ്ങളാണ് കൊടിയ ദുരിതം അനുഭവിക്കുന്നതെന്നും ഇതിന് പരിഹാരമായില്ലെങ്കില്‍ ജനങ്ങള്‍ വലിയ പ്രയാസങ്ങള്‍ നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ പി ജാഫര്‍, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ ഷെമീര്‍, എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് അന്‍വര്‍ , എന്‍ പി ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്യം നല്‍കി.

Next Story

RELATED STORIES

Share it