Kerala

എസ്ഡിപിഐ പ്രകൃതി ജാഗ്രതാ കാംപയിന് തുടക്കമായി

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ പാര്‍ട്ടി സ്ഥാപക ദിനമായ ജൂണ്‍ 21 വരെ നടത്തുന്ന പ്രകൃതി ജാഗ്രതാ കാംപയിന്റെ ഉദ്ഘാടനം എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആലുവ താലൂക്ക് ഹെഡ്‌പോസ്റ്റോഫീന് മുന്നില്‍ വൃക്ഷതൈ നട്ട് നിര്‍വ്വഹിച്ചു

എസ്ഡിപിഐ പ്രകൃതി ജാഗ്രതാ കാംപയിന് തുടക്കമായി
X

കൊച്ചി : പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലും പുതു തലമുറയിലും പകര്‍ന്നു നല്‍കാനും പ്രളയ രക്ഷാ മുന്നൊരുക്ക പ്രവര്‍ത്തനത്തിനും വേണ്ടി എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ പാര്‍ട്ടി സ്ഥാപക ദിനമായ ജൂണ്‍ 21 വരെ നടത്തുന്ന പ്രകൃതി ജാഗ്രതാ കാംപയിന്റെ ഉദ്ഘാടനം എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആലുവ താലൂക്ക് ഹെഡ്‌പോസ്റ്റോഫീന് മുന്നില്‍ വൃക്ഷതൈ നട്ട് നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, നേതാക്കളായ സുധീര്‍ ഏലൂക്കര, ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ, ഷാനവാസ് പുതുക്കാട് പങ്കെടുത്തു.

പതിനേഴ് ദിവസം നീണ്ടു നില്‍ക്കുന്ന കാംപയിന്റെ ഭാഗമായി വൃക്ഷതൈ വിതരണവും നടലും , പരിസര ശുചീകരണം, തോടുകള്‍, കാനകള്‍ വൃത്തിയാക്കല്‍ , ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണം , ഗൃഹ സന്ദര്‍ശനം, പ്രളയ രക്ഷാ മുന്നൊരുക്ക പ്രവര്‍ത്തനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.പ്രകൃതിയെ ചൂഷണം ചെയ്തും അമിത ലാഭത്തിനു വേണ്ടി ജനിതകമാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ വിപണിയില്‍ ഇറക്കിയും കോര്‍പറേറ്റ് കമ്പനികള്‍ ഭരണകൂട പിന്തുണയോടെ നടത്തിയ പ്രവര്‍ത്തികളാണ് ഇന്ന് ലോകം അനുഭവിക്കുന്ന വിപത്തുകള്‍ക്ക് കാരണമെന്ന് ഷെമീര്‍ മാഞ്ഞാലി പറഞ്ഞു.പ്രകൃതിയിലേക്ക് നാം കൂടുതല്‍ മടങ്ങേണ്ടതുണ്ടെന്നും മലിനീകരണം കുറച്ചും വനം, പുഴ, തോടുകള്‍, മൃഗങ്ങള്‍, പക്ഷികള്‍, ജീവികള്‍ എന്നിവയെ സംരക്ഷിക്കേണ്ടതുണ്ടെന്നുമാണ് പ്രകൃതിദുരന്തങ്ങളും മഹാമാരികളും ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നത്. കാംപയിന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് പതിനായിരം വൃക്ഷ തൈകള്‍ ജില്ലയില്‍ നട്ടു.

Next Story

RELATED STORIES

Share it