Kerala

മോദിസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം;എസ് ഡി പി ഐ പ്രതിഷേധ മാര്‍ച്ച് നടത്തി

എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ഉദഘാടനം ചെയ്തു.കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ പാസാക്കിയതോടെ കര്‍ഷകരുടെ മരണവാറണ്ടില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുകയാണെന്ന് റോയി അറയ്ക്കല്‍ പറഞ്ഞു

മോദിസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം;എസ് ഡി പി ഐ പ്രതിഷേധ മാര്‍ച്ച് നടത്തി
X

കൊച്ചി: മോദിസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ദേശീയ തലത്തില്‍ നടക്കുന്ന കര്‍ഷക സമരങ്ങളോട് ഐക്യദാഢ്യം പ്രഖ്യാപിച്ചും എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി.എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ മാര്‍ച്ച് ഉദഘാടനം ചെയ്തു.കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ പാസാക്കിയതോടെ കര്‍ഷകരുടെ മരണവാറണ്ടില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുകയാണെന്ന് റോയി അറയ്ക്കല്‍ പറഞ്ഞു.


പുതിയ കാര്‍ഷിക നയം നടപ്പാകുന്നതോടെ കര്‍ഷകരുടെ കൂട്ട ആത്മഹത്യക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.കര്‍ഷകരെ കൊലയ്ക്ക് കൊടുക്കുകയും കോര്‍പറേറ്റ് മുതലാളിമാരെ താലോലിക്കുകയും ചെയ്യുന്ന നിയമമാണ് പാര്‍ലമെന്റിന്റെ അധികാരം ദുരുപയോഗം ചെയതും, ഫെഡറല്‍ നിയമങ്ങളെ കാറ്റില്‍ പറത്തിയും പാസാക്കിയത്. ഈ ജന വിരുദ്ധ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ എസ്ഡിപിഐ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായില്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, ലത്തീഫ് കോമ്പാറ സംസാരിച്ചു. എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഹൈക്കോടതി ജംഗ്ഷനില്‍ സമാപിച്ചു.പ്രകടനത്തിന് ജില്ലാ നേതാക്കളായ സുധീര്‍ ഏലൂക്കര, അബ്ദുല്‍ സലാം പറക്കാടന്‍, ഷാനവാസ് പുതുക്കാട്, ഹാരിസ് ഉമര്‍, ഷാനവാസ് കൊടിയന്‍ അല്‍സാദ് കൊച്ചി, യാഖൂബ് സുല്‍ത്താന്‍, പ്രഫ. അനസ് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it