Kerala

സെമി അതിവേഗ റെയില്‍ ഇടനാഴിക്കുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ തടയണമെന്ന് ഹരജി; കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം ബോധിപ്പിക്കണമെന്ന് ഹൈക്കോടതി

റെയില്‍ വേ ബോര്‍ഡ് സാധ്യതാ പഠനം നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുന്നത്. പരിസ്ഥിതി വികസന കേന്ദ്രത്തോട് സാധ്യത പഠനം നടത്തുന്നതിനു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇതുവരെ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു

സെമി അതിവേഗ റെയില്‍ ഇടനാഴിക്കുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ തടയണമെന്ന് ഹരജി; കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം ബോധിപ്പിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സ്ഥാപിക്കാന്‍ നിശ്ചയിക്കുന്ന സെമി അതിവേഗ റയില്‍ ഇടനാഴിക്കുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു നോട്ടിസ് പുറപ്പെടുവിച്ചു. മുളക്കുളം റസിഡന്റ്സ് അസോസിയേഷന്‍, പി ജെ തോമസ്, എം വി സോമന്‍, എം ടി തോമസ് എന്നിവര്‍ അഭിഭാഷകരായ കെ മോഹനകണ്ണന്‍, അനില്‍കുമാര്‍ എന്നിവര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.

റെയില്‍ വേ ബോര്‍ഡ് സാധ്യതാ പഠനം നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുന്നത്. പരിസ്ഥിതി വികസന കേന്ദ്രത്തോട് സാധ്യത പഠനം നടത്തുന്നതിനു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇതുവരെ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. ജനസാന്ദ്രത കൂടുതലുള്ള കേരളം പോലെയുള്ള സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ കൊണ്ടുവരുന്നതു അസാധ്യമാണെന്നും ഇത് തടയണമെന്നും ഹരജിയില്‍ പറയുന്നു. റെയില്‍വേ ബോര്‍ഡില്‍ ഇഐഎയും എസ്‌ഐഎയും സമര്‍പ്പിച്ചിട്ടുള്ള റിപോര്‍ട്ടുകള്‍ നിയമപരവും നിര്‍ബന്ധിതവുമായ കാര്യങ്ങള്‍ പാലിക്കാതെയാണെന്നും ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it