Kerala

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കേരള പോലിസിലെ ഏഴുപേര്‍ക്ക്

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കേരള പോലിസിലെ ഏഴുപേര്‍ക്ക്
X

തിരുവനന്തപുരം: കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പോലിസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി.

എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈ എസ് പിമാരായ സി ഡി ശ്രീനിവാസന്‍ (നര്‍ക്കോട്ടിക് സെല്‍ , പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെ എം ദേവസ്യ (ഡിവൈ എസ് പി, ആലത്തൂര്‍), കെ ഇ പ്രേമചന്ദ്രന്‍ (സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, കണ്ണൂര്‍), ജി ജോണ്‍സൺ (വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കോഴിക്കോട് ) എന്നിവരാണ് മെഡലിന് അര്‍ഹരായത്.

Next Story

RELATED STORIES

Share it