Kerala

എസ്എഫ്‌ഐയുടെ ഹിംസാത്മക രാഷ്ട്രീയത്തിന്റെ പൊന്നാനിയന്‍ പതിപ്പ്

മൂന്നുവര്‍ഷം മുമ്പാണ് ഒരുകൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജില്‍ അക്രമം അഴിച്ചുവിടുകയും 25 സിസിടിവി കാമറകള്‍ മോഷ്ടിക്കുകയും ചെയ്തത്. ആഴ്ചകള്‍ക്കുശേഷം പ്രതികളായ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് പിടികൂടിയപ്പോള്‍ ഗത്യന്തരമില്ലാതെ പാര്‍ട്ടി അച്ചടക്കനടപടിയെടുത്തു.

എസ്എഫ്‌ഐയുടെ ഹിംസാത്മക രാഷ്ട്രീയത്തിന്റെ പൊന്നാനിയന്‍ പതിപ്പ്
X

മലപ്പുറം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ആധിപത്യത്തിന്റെ മറ്റൊരു പതിപ്പാണ് പൊന്നാനി എംഇഎസ് കോളജിലെ എസ്എഫ്‌ഐ. മൂന്നുവര്‍ഷം മുമ്പാണ് ഒരുകൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജില്‍ അക്രമം അഴിച്ചുവിടുകയും 25 സിസിടിവി കാമറകള്‍ മോഷ്ടിക്കുകയും ചെയ്തത്. ആഴ്ചകള്‍ക്കുശേഷം പ്രതികളായ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് പിടികൂടിയപ്പോള്‍ ഗത്യന്തരമില്ലാതെ പാര്‍ട്ടി അച്ചടക്കനടപടിയെടുത്തു. പിന്നീട് ഉന്നതസ്ഥാനങ്ങള്‍ നല്‍കി ഇവരെ തിരിച്ചെടുക്കുകയും ചെയ്തു.

അന്ന് സോഷ്യല്‍ മീഡിയ മുഴുവനും എസ്എഫ്‌ഐ ആക്രമണങ്ങളെ ന്യായീകരിക്കുന്നവരുടെ മല്‍സരമായിരുന്നു. അടുത്തവര്‍ഷവും കോളജില്‍ എസ്എഫ്‌ഐ ഹിംസാത്മകരാഷ്ട്രീയം തുടര്‍ന്നു. പ്രിന്‍സിപ്പാളിന്റെ കാബിന്‍ അടിച്ചുതകര്‍ത്തു. അധ്യാപികമാര്‍ക്കുനേരേ അശ്ശീലപോസ്റ്റുകള്‍ പതിക്കുക, അധ്യാപകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുക, വാഹനം തടയുക, മറ്റ് വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക, മര്‍ദിക്കുക തുടങ്ങിയവയാണ് അവരുടെ കലാപരിപാടികള്‍. അന്നൊന്നും എസ്എഫ്‌ഐ നേതാവും മലപ്പുറം മണ്ഡലത്തിലെ സിപിഎം ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ വി പി സാനു ഇവരെ തള്ളിപ്പറയാന്‍ തയ്യാറായില്ല.

പകരം പിന്തുണയ്ക്കുകയാണ് ചെയ്തത്. സഹികെട്ടപ്പോഴാണ് ചെറുതായൊന്ന് തള്ളിപ്പറയാന്‍ പഴയ എസ്എഫ്‌ഐ നേതാവുകൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ധൈര്യംകാണിച്ചത്. പൊന്നാനി എംഇഎസിലെ എസ്എഫ്‌ഐ ആക്രമണങ്ങളെ എല്ലാ കാലത്തും പൊന്നാനിയിലെ നേതാക്കളും ബുദ്ധിജീവികളും ചില മാധ്യമങ്ങളും പിന്തുണയ്ക്കുകയാണ് ചെയ്തുവന്നിരുന്നത്. എസ്എഫ്‌ഐക്കെതിരേ ആരെങ്കിലും സംസാരിച്ചാല്‍ പിന്നെ ഭീഷണിയും അസഭ്യംവിളിയുമാണ്. ഒടുവില്‍ കലാലയ രാഷ്ട്രീയത്തിനെതിരേ എംഇഎസ് മാനേജ്‌മെന്റിന് ഹൈക്കോടതിയെ വരെ സമീപിക്കേണ്ട സാഹചര്യമുണ്ടായി.

Next Story

RELATED STORIES

Share it