Kerala

എസ്എഫ്‌ഐക്കാരുടെ അനധികൃത നിയമനം: വിജിലന്‍സ് അന്വേഷണം വേണമെന്ന് കാംപസ് ഫ്രണ്ട്

എസ്എഫ്‌ഐക്കാരുടെ അനധികൃത നിയമനം: വിജിലന്‍സ് അന്വേഷണം വേണമെന്ന് കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: പട്ടികജാതി-വര്‍ഗ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ കിര്‍ത്താഡ്‌സില്‍ എസ്എഫ്‌ഐക്കാരെ അനധികൃതമായി നിയമിച്ചത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ ആസിഫ് എം നാസര്‍ ആവശ്യപ്പെട്ടു. സോഷ്യോളജി ആന്ത്രോപോളജി വിഷയങ്ങളില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലാണ് കൃത്രിമ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മൂന്നു മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിയമനം നേടിയിരിക്കുന്നത്. യൂനിവേഴ്‌സിറ്റിയിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പട്ടികജാതി-വര്‍ഗ വിഷയങ്ങളില്‍ മൂന്നു വര്‍ഷത്തെ ഗവേഷണപരിചയമാണ് തസ്തികയുടെ യോഗ്യത.

ഈ യോഗ്യതയുളളവര്‍ കുറവായതിനാല്‍ അഭിമുഖത്തിനുള്ള റാങ്ക് പട്ടിക പരീക്ഷയില്ലാതെ പിഎസ്‌സി പ്രസിദ്ധീകരിക്കുകയായിരുന്നു. മറ്റു വിഷയങ്ങളില്‍ പിഎച്ച്ഡി ഉള്ളവരെ പോലും റാങ്കുപട്ടികയില്‍ പരിഗണിച്ചിട്ടില്ല. പക്ഷെ നിയമനം നേടിയ മൂന്നുപേരുടെയും ഗവേഷണ വിഷയം പട്ടികജാതി-വര്‍ഗ വിഷയത്തില്‍ അല്ല. മൂന്നു വര്‍ഷത്തെ ഗവേഷണ പരിചയവും മൂവര്‍ക്കും ഉണ്ടായിരുന്നില്ല.

സര്‍ക്കാര്‍ സ്ഥാപനത്തിലോ സര്‍ക്കാര്‍ അംഗീകൃത ഗവേഷണ സ്ഥാപനത്തിലോ യൂനിവേഴ്‌സിറ്റിയിലോ ഗവേഷണപരിചയം എന്ന മാനദണ്ഡവും പാലിക്കപ്പെട്ടില്ല.

യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ഗുണ്ടകള്‍ പോലിസ് റാങ്ക് ലിസ്റ്റില്‍ വന്നതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പറത്തു വന്നത്. പിഎസ്‌സി പോലുള്ള ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണിത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നടപടിയാണിത്. വിഷയത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് മുന്‍പും പല ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട. വീണ്ടും ഇത് ആവര്‍ത്തിക്കപ്പെടുകയാണ്. കിര്‍ത്താഡ്‌സ് വിഷയത്തില്‍ ശക്തമായ നടപടി എടുക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്നും ആസിഫ് എം നാസര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it