Kerala

'പൂതന' പരാമര്‍ശം: മന്ത്രി ജി സുധാകരനെതിരേ ഷാനിമോള്‍ ഉസ്മാന്‍ പോലിസില്‍ പരാതി നല്‍കി

സ്ത്രീവിരുദ്ധപരാമര്‍ശങ്ങളിലൂടെ സമൂഹമധ്യത്തില്‍ തന്നെ അപമാനിച്ച മന്ത്രിക്കെതിരേ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ആലപ്പുഴ എസ്പിക്കും കുത്തിയതോട് പോലിസ് സ്‌റ്റേഷനിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.

പൂതന പരാമര്‍ശം: മന്ത്രി ജി സുധാകരനെതിരേ ഷാനിമോള്‍ ഉസ്മാന്‍ പോലിസില്‍ പരാതി നല്‍കി
X

ആലപ്പുഴ: 'പൂതന' പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ജി സുധാകരനെതിരേ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പോലിസില്‍ പരാതി നല്‍കി. സ്ത്രീവിരുദ്ധപരാമര്‍ശങ്ങളിലൂടെ സമൂഹമധ്യത്തില്‍ തന്നെ അപമാനിച്ച മന്ത്രിക്കെതിരേ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ആലപ്പുഴ എസ്പിക്കും കുത്തിയതോട് പോലിസ് സ്‌റ്റേഷനിലുമാണ് പരാതി നല്‍കിയിരിക്കുന്നത്. അരൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി തൈക്കാട്ടുശ്ശേരിയില്‍ നടന്ന കുടുംബയോഗത്തിനിടെയാണ് മന്ത്രി ഷാനിമോള്‍ക്കെതിരേ വിവാദപരാമര്‍ശം നടത്തിയത്. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്റെ പരാമര്‍ശം.

കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു. പെരുമാറ്റച്ചട്ടലംഘനത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മന്ത്രിക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. സുധാകരനെതിരേ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അതിനിടെ, തനിക്കെതിരേ യുഡിഎഫ് നേതാക്കള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് മന്ത്രി ജി സുധാകരനും ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. 'പൂതന' പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കഴിഞ്ഞദിവസം റിപോര്‍ട്ട് തേടിയിരുന്നു. ഡിജിപിയും ആലപ്പുഴ കലക്ടറും അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു മീണയുടെ ആവശ്യം.

Next Story

RELATED STORIES

Share it