- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശുഹൈബ് വധക്കേസ്: ഹൈക്കോടതി ഉത്തരവ് സംശയാസ്പദമെന്ന് കെ സുധാകരന്‍ എംപി
സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ അപ്പീല്‍ നല്‍കിയ സര്‍ക്കാരിനായി എത്തിയ വക്കീല്‍ വാദിച്ച് ജയിക്കാനല്ല, കീഴടക്കി ജയിക്കാനാണ് കോടതിയില്‍ എത്തിയത്. ഈ വക്കീലിന്റെ അച്ഛന്‍ ജഡ്ജിയും കേസ് വാദം കേട്ട ജഡ്ജിയും സുഹ്യത്തുക്കളാണ്.
തിരുവനന്തപുരം: ശൂഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവ് സംശയാസ്പദമാണെന്നും സത്യം പറയുന്നതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് ജയിലില്‍ പോവാന്‍ മടിയില്ലെന്നും കെ സുധാകരന്‍ എംപി. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂര്‍ ഡിസിസി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ജനകീയ കുറ്റവിചാരണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജിയുടെ പരാമര്‍ശം കോടതിയുടെ അന്തസും മാന്യതയും നഷ്ടമാക്കുന്നതാണ്. കോടതിയ്ക്ക് സംഭവിച്ച അപചയത്തില്‍ തനിക്ക് ദുഖമുണ്ട്. എന്ത് കൊണ്ട് കീഴ്‌കോടതിയെ സമീപിച്ചില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ പരാതി നല്‍കുമ്പോള്‍ തന്നെ തള്ളിക്കളയേണ്ടതല്ലേ. അതിനുപകരം അന്വേഷണം വേണ്ടെന്ന ഉത്തരവ് സംശയാസ്പദമാണ്. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ അപ്പീല്‍ നല്‍കിയ സര്‍ക്കാരിനായി എത്തിയ വക്കീല്‍ വാദിച്ച് ജയിക്കാനല്ല, കീഴടക്കി ജയിക്കാനാണ് കോടതിയില്‍ എത്തിയത്. ഈ വക്കീലിന്റെ അച്ഛന്‍ ജഡ്ജിയും കേസ് വാദം കേട്ട ജഡ്ജിയും സുഹ്യത്തുക്കളാണ്. വിശ്യാസ്യതയാണ് കോടതിയുടെ പ്രാഥമിക കടമയെന്നത് മറക്കരുത്. സിബിഐ അന്വേഷണം വേണ്ടെന്നു വിധി പറഞ്ഞ ജഡ്ജി പരസ്പരവിരുദ്ധമായ വങ്കത്തരങ്ങളാണ് ജഡ്ജ്‌മെന്റില്‍ എഴുതിവച്ചിരിക്കുന്നത്. സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്ത മന്ത്രി എ കെ ബാലന്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്നു അറിയിച്ചതിന് ശേഷം 58 ലക്ഷം രൂപ മുടക്കി ആരും അറിയാത്ത ഒരു വക്കീലിനെ കൊണ്ടുവന്നത് ഗൂഡോലോചനയാണ്. മിടുക്കരായ സീനീയര്‍ പ്രോസിക്യൂട്ടര്‍മാരള്ളപ്പോള്‍ ഇങ്ങനെയൊരാളെ കൊണ്ടുവന്ന മുഖ്യമന്ത്രിക്ക് ഭ്രാന്താണോയെന്നു സംശയമുണ്ട്. ഭ്രാന്തില്ലാത്ത മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുമോയെന്നും സുധാകരന്‍ ചോദിച്ചു.
കുറ്റവിചാരണ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ കെ സി ജോസഫ്, വി എസ് ശിവകുമാര്‍, കെ എസ് ശബരീനാഥന്‍, എം വിന്‍സെന്റ്, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, നേതാക്കളായ കെ സുരേന്ദ്രന്‍, വി എ നാരായണന്‍, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍ സംസാരിച്ചു. എം പി ഉണ്ണികൃഷ്ണന്‍, സോണി സെബാസ്റ്റ്യന്‍, സജീവ് മാറോളി, വി സുരേന്ദ്രന്‍, എം പി മുരളി, തോമസ് വക്കത്താനം, അഡ്വ. ടി ഒ മോഹനന്‍, കെ പ്രമോദ്, എന്‍ പി ശ്രീധരന്‍, പി ടി മാത്യു, കെ പ്രഭാകരന്‍, രജനി രമാനന്ദ്, ഡോ. കെ വി ഫിലോമിന, ജോഷി കണ്ടത്തില്‍, എം കെ വരുണ്‍ നേതൃത്വം നല്‍കി.
RELATED STORIES
ശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMTമാംസവില്‍പ്പന ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMT