Kerala

സിസ്റ്റര്‍ അഭയക്കേസ്: കുറ്റവാളികളെ സംരക്ഷിക്കുന്ന നയം ക്രൈസ്തവ സഭ ഇനിയെങ്കിലും തിരുത്തണം: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭാനേതൃത്വം ഇനിയെങ്കിലുമൊരു ആത്മപരിശോധനയ്ക്ക് തയ്യാറാകണം.കൊലപാതകികളെയും ലൈംഗീക, സാമ്പത്തിക കുറ്റവാളികളെയും സംരക്ഷിച്ചുകൊണ്ടുള്ള നിലപാടുമായി മുന്നോട്ടുപോകുവാന്‍ ക്രൈസ്തവ സഭാനേതൃത്വം ഇനിയും മുതിരുകയാണെങ്കില്‍ വിശ്വാസികള്‍ ഒന്നടങ്കംസഭ ഉപേക്ഷിച്ച് പോകുന്ന കാലം വിദൂരമല്ല

സിസ്റ്റര്‍ അഭയക്കേസ്: കുറ്റവാളികളെ സംരക്ഷിക്കുന്ന നയം ക്രൈസ്തവ സഭ ഇനിയെങ്കിലും തിരുത്തണം: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
X

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റവാളികളാണെന്ന് കോടതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ ക്രൈസ്തവ സഭാനേതൃത്വം ഇനിയെങ്കിലുമൊരു ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.നീണ്ട 28 വര്‍ഷങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചു.സഭയ്ക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിച്ചു നിറുത്തുന്നതിന് ഏതറ്റംവരെ പോകുവാന്‍ തയ്യാറാകുന്ന സഭാനേതൃത്വത്തിന്റെ, ധാര്‍മ്മികതയും ക്രൈസ്തവീകതയും തള്ളിക്കളഞ്ഞുള്ള പ്രവര്‍ത്തനശൈലിക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് കോടതിവിധിയെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാക്കള്‍ വ്യക്തമാക്കി.

അധികാര കേന്ദ്രങ്ങളില്‍ അമിതമായ ഇടപെടലുകള്‍ നടത്തി, പോലിസിനെ വരുതിയില്‍ നിറുത്തി തെളിവു നശിപ്പിക്കുവാന്‍ ഉപയോഗിക്കുകയുംസ ചെയ്തതു വഴി ആഗോള ക്രൈസ്തവ സഭയെത്തന്നെ കേരള ക്രൈസ്തവ സഭാ നേതൃത്വം അവഹേളിച്ചിരിക്കുകയാണ്.കൊലപാതകികളെയും ലൈംഗീക, സാമ്പത്തിക കുറ്റവാളികളെയും സംരക്ഷിച്ചുകൊണ്ടുള്ള നിലപാടുമായി മുന്നോട്ടുപോകുവാന്‍ ക്രൈസ്തവ സഭാനേതൃത്വം ഇനിയും മുതിരുകയാണെങ്കില്‍ വിശ്വാസികള്‍ ഒന്നടങ്കം ക്രിസ്തുവില്ലാത്ത സഭ ഉപേക്ഷിച്ച് പോകുന്ന കാലം വിദൂരമല്ലെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it