Kerala

സ്‌പെഷ്യല്‍ ട്രെയിന്‍; തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്നത് റെയില്‍വേ അവസാനിപ്പിക്കണം: അഡ്വ.എ കെ സലാഹുദ്ദീന്‍

സ്‌പെഷ്യല്‍ ട്രെയിന്‍; തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്നത് റെയില്‍വേ അവസാനിപ്പിക്കണം: അഡ്വ.എ കെ സലാഹുദ്ദീന്‍
X

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിയെന്ന വ്യാജേന തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്ന റെയില്‍വേ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍ .തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ച നാല് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിന് 10 ശതമാനം മുതല്‍ 30 ശതമാനം വരെ അധിക നിരക്ക് ഏര്‍പ്പെടുത്തിയ നടപടി പകല്‍ക്കൊള്ളയാണ്. അവസരം നോക്കി എങ്ങിനെ ജനങ്ങളുടെ പോക്കറ്റടിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ ഭരണകൂടം കുറ്റകരമായ അനാസ്ഥ തുടരുകയാണ്. ഇതിനിടെയാണ് സ്‌പെഷ്യല്‍ സൗകര്യമേര്‍പ്പെടുത്തിയെന്ന പേരില്‍ ചൂഷണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിനും റെയില്‍വേയ്ക്കും ശബരിമല തീര്‍ത്ഥാടകരോട് അല്‍പ്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it