Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

മഠത്തില്‍ സുരക്ഷിതമായി കഴിയാന്‍ സാഹചര്യമൊരുക്കണമെന്ന് അഭ്യര്‍ഥിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ഡിജിപി,വയനാട് എസ്പി, വെളളമുണ്ട പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
X

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് കാട്ടി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.മഠത്തില്‍ സുരക്ഷിതമായി കഴിയാന്‍ സാഹചര്യമൊരുക്കണമെന്ന് അഭ്യര്‍ഥിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ഡിജിപി,വയനാട് എസ്പി, വെളളമുണ്ട പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

എഫ് സി കോണ്‍ഗ്രിഗേഷന്‍ ജനറലേറ്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്,വയനാട്,കാരക്കാലമ എഫ് സി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി മരിയ,മാനന്തവാടി രൂപത പിആര്‍ഒ ഫാ.നോബിള്‍ തോമസ്, കാരയ്ക്കാമല പള്ളി വികാരി ഫാ. ഫാ.സ്റ്റീഫന്‍ കോട്ടയ്ക്കല്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയായിരന്നു സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.ഹരജിയില്‍ വാദം കേട്ട കോടതി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് പോലിസിന് നിര്‍ദേശം നല്‍കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.10 ദിവസത്തിനു ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it