Kerala

പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്ക് സ്റ്റെനോഗ്രഫി കോച്ചിങ് ക്ലാസ്

എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളതും പ്ലസ്ടു യോഗ്യതയുമുളള 18നും 30നും മധ്യേ പ്രായമുളള പട്ടികജാതി/വർഗ ഉദ്യോഗാർഥികളാവണം.

പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്ക് സ്റ്റെനോഗ്രഫി കോച്ചിങ് ക്ലാസ്
X

തിരുവനന്തപുരം: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ കീഴിലുള്ള കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി നടത്തുന്ന സ്റ്റെനോഗ്രഫി കോച്ചിങ് ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളതും പ്ലസ്ടു യോഗ്യതയുമുളള 18നും 30നും മധ്യേ പ്രായമുളള പട്ടികജാതി/വർഗ ഉദ്യോഗാർഥികളാവണം. കംപ്യൂട്ടർ വേർഡ്‌പ്രോസസ്സിങ്/ ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് ലോവർ/ ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് ലോവർ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി കെജിടിഇ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതോടൊപ്പം ഡാറ്റാ എൻട്രി ടെസ്റ്റിലും പ്രത്യേക പരിശീലനം നൽകും.

പരിശീലന കാലയളവിൽ നിയമാനുസൃത സ്റ്റൈപ്പന്റും പഠനോപകരണങ്ങളും യാത്രാ ഇളവും നൽകും. താല്പര്യമുളളവർ മെയ് 20 നകം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി, എറണാകുളം, കണ്ടത്തിൽ ബിൽഡിങ്‌സ്, കർഷക റോഡ്, സൗത്ത് ഓവർ ബ്രിഡ്ജിനു സമീപം, കൊച്ചി 682016 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484 - 2312944, ഇമെയിൽ: cgc.ekp.lbr@kerala.gov.in.

Next Story

RELATED STORIES

Share it