Kerala

കുട്ടികള്‍ക്കെതിരായ അതിക്രമം തടയാൻ കര്‍ശന നടപടിയെടുക്കും: മന്ത്രി കെ കെ ശൈലജ

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 1517 നമ്പറിൽ വിളിച്ചറിയിക്കണം.

കുട്ടികള്‍ക്കെതിരായ അതിക്രമം തടയാൻ കര്‍ശന നടപടിയെടുക്കും: മന്ത്രി കെ കെ ശൈലജ
X

തിരുവനന്തപുരം: തൊടുപുഴയില്‍ യുവാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഏഴുവയസുകാരന്‍ മരണമടഞ്ഞ സംഭവം വേദനാജനകമാണെന്ന് മന്ത്രി കെ കെ ശൈലജ. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂരമര്‍ദനമുണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ അവബോധം നടത്തണം.

തൊട്ടടുത്ത വീട്ടില്‍ കുട്ടികള്‍ പീഡനം അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കിയാല്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണം. കുട്ടികള്‍ക്ക് നേരെയുള്ള എല്ലാവിധ അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തണല്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it