Kerala

ചൂട് കനക്കുന്നു; എറണാകുളത്ത് 18 ലധികം പേര്‍ക്ക് സൂര്യതാപമേറ്റു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍,ഓട്ടോ ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കാണ് സൂര്യതാപമേറ്റത്.ഇവരെ ചികില്‍സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കോതമംഗലം,മൂവാറ്റുപുഴ,പള്ളുരുത്തി,പാമ്പാക്കുട മേഖലയിലുള്ളവര്‍ക്കാണ് സൂര്യതാപമേറ്റിരിക്കുന്നത്

ചൂട് കനക്കുന്നു; എറണാകുളത്ത് 18 ലധികം പേര്‍ക്ക് സൂര്യതാപമേറ്റു
X

കൊച്ചി: കനത്ത ചൂടിനെ തുടര്‍ന്ന് എറണാകുളത്ത് വിവിധയിടങ്ങളിലായി 18 ലധികം പേര്‍ക്ക് സൂര്യാതാപ മേറ്റു.സ്‌കൂള്‍ വിദ്യാര്‍ഥികള്‍,ഓട്ടോ ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കാണ് സൂര്യതാപമേറ്റത്.ഇവരെ ചികില്‍സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കോതമംഗലം,മൂവാറ്റുപുഴ,പള്ളുരുത്തി,പാമ്പാക്കുട മേഖലയിലുള്ളവര്‍ക്കാണ് സൂര്യതാപമേറ്റിരിക്കുന്നത്.കോതമംഗലം സ്വദേശികളായ ലീലാമ്മ, ജോണ്‍,ബാബു,സോന, രാജേഷ്,പള്ളുരുത്തി സ്വദേശികളായ അന്‍ബോസ്, സജീബ്,പ്രവീണ്‍, മുനമ്പം സ്വദേശി ജോസഫ്,കുന്നത്ത് നാട് സ്വദേശി ലീല,മൂവാറ്റുപുഴ സ്വദേശി ലിജി,വാഴക്കുളം സ്വദേശി വില്യം,പിറവം സ്വദേശി വിജയന്‍,ചിറ്റാറ്റുകര സ്വദേശി ശിവദാസ്എന്നിവരടക്കമുള്ളവര്‍ക്കാണ് കഴിഞ്ഞ ദിവസം സൂര്യതാപം ഏറ്റത്.

മൂവാറ്റു പുഴ സ്വേദശി ലിജി പുഴയോരത്ത് മോട്ടോര്‍ പമ്പ് സെറ്റ് പവര്‍ത്തിപ്പിക്കാനെത്തിയപ്പോഴാണ് കഴുത്തില്‍ പൊള്ളലേറ്റത്. ത്രിവേണി സംഗമ കടവില്‍ പുഴയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഉച്ച സമയത്താണ് ലിജി എത്തിയ. കഴുത്തില്‍ ചെറിയ അസ്വസ്ഥത തോന്നിയതല്ലാതെ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് മനസിലായിരുന്നില്ല. പിന്നീടാണ് സൂര്യാതപം ആണന്ന് തിരിച്ചറിയുന്നത്.പൊള്ളിയതു പോലെ ചെറിയ കുമിളകള്‍ പ്രത്യക്ഷ പെട്ടതോടെ ചികില്‍സ തേടുകയായിരുന്നു. പാചക വാതകം വിതരണ സമയത്ത്് എളങ്കുന്നപ്പുഴ സ്വദേശി റാഫേല്‍ ഫെര്‍ണാണ്ടസിന് സൂര്യതാപമേറ്റു.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം എറണാകുളത്ത് ഇന്നും നാളെയും ചൂടിന് ശക്തിയേറുമെന്നാണ് പറയുന്നത്.ഈ സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയുള്ള സമയത്തെ വെയില്‍ ഏല്‍ക്കാതിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Next Story

RELATED STORIES

Share it