- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെല്ല് സംഭരണം: ബാങ്കുകൾക്ക് സപ്ലൈകോ നൽകാനുള്ളത് 1919 കോടി
കുടിശിക കിട്ടാതായതോടെ ബാങ്കുകൾ കർഷകർക്ക് വായ്പ നൽകുന്നത് നിർത്തുകയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് നിക്ഷേപത്തുക പിടിക്കാനും തുടങ്ങി. സർക്കാരിനെ വിശ്വസിച്ച കർഷകരാവട്ടെ കടക്കെണിയിലും.
തിരുവനന്തപുരം: സംഭരിച്ച നെല്ലിന് കർഷകർക്ക് വില നൽകിയ ഇനത്തിൽ ബാങ്കുകൾക്ക് സപ്ലൈകോ നൽകാനുള്ളത് 1919 കോടി രൂപ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പണം നൽകാതെ വന്നതാണ് സപ്ലൈക്കോയെ പ്രതിസന്ധിയിലാക്കിയത്.
കേന്ദ്ര സർക്കാർ 1000 കോടിയും സംസ്ഥാന സർക്കാർ 600 കോടി രൂപയും നൽകാനുണ്ടെന്നാണ് കണക്കുകൾ. 2018-19 വർഷം 6.9 ലക്ഷം ടൺ നെല്ലും 2019-20 വർഷം 1.88 ലക്ഷം ടൺ നെല്ലും സപ്ലൈകോ കർഷകരിൽ നിന്നു നേരിട്ട് സംഭരിച്ചു.
നെല്ല് നൽകിയ കർഷകർക്ക് സപ്ലൈക്കോ അധികൃതർ നെല്ല് വിവരങ്ങളും വിലയും അടങ്ങിയ പിആർഎസ് (പാടി റസീപ്റ്റ് സ്‌റ്റേറ്റ്‌മെന്റ്) നൽകി. പിആർഎസുമായി എത്തുന്ന കർഷകർക്ക് ദേശസാൽകൃത ബാങ്കുകൾക്ക് തത്തുല്യ തുക വായ്പയായി നൽകണമെന്നാണ് സംസ്ഥാന സർക്കാർ വ്യവസ്ഥ. ഈ തുക 3 മാസത്തിനകം പലിശ സഹിതം ബാങ്കുകൾക്ക് സർക്കാർ തിരിച്ചു നൽകും. എന്നാൽ ഇരുവരെ പണം ലഭിച്ചില്ല.
2018-19ൽ 1785 കോടി രൂപയുടെ നെല്ല് സംഭരിച്ചെങ്കിലും 374 കോടി രൂപയാണ് ബാങ്കുകൾക്ക് നൽകിയത്. 1411 കോടി രൂപ കുടിശികയാണ്. കുടിശിക നില നിൽക്കെ 2019-20 വർഷം 508 കോടി രൂപയുടെ നെല്ല് വീണ്ടും സംഭരിച്ചു. നെല്ല് അരിയാക്കി റേഷൻകടകളിലൂടെ വിറ്റഴിച്ചെങ്കിലും സപ്ലൈകോയ്ക്ക് സർക്കാരുകൾ പണം കൈമാറിയില്ല.
ഇതോടെ ബാങ്കുകൾ കർഷകർക്ക് നെല്ലിന്റെ വില നൽകാതെയായി. 2018-19ൽ 1,72795 കർഷകരും 19-20ൽ 61894 കർഷകരുമാണ് സപ്ലൈക്കോയ്ക്ക് നെല്ല് നൽകിയത്. കുടിശിക കിട്ടാതായതോടെ ബാങ്കുകൾ കർഷകർക്ക് വായ്പ നൽകുന്നത് നിർത്തുകയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് നിക്ഷേപത്തുക പിടിക്കാനും തുടങ്ങി. സർക്കാരിനെ വിശ്വസിച്ച കർഷകരാവട്ടെ കടക്കെണിയിലും.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT