Kerala

റേഷന്‍ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യുന്നതിലെ അപാകതകള്‍ അടിയന്തിരമായി പരിഹരിക്കണം : എസ്ഡിപിഐ

രാജ്യത്തു ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തില്‍ എത്തിയിട്ടും വീഴ്ച പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് എസ്ഡിപി ഐ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് പറഞ്ഞു.കേരളത്തില്‍ 80 ലക്ഷത്തോളം റേഷന്‍ കാര്‍ഡുടമകള്‍ ഉണ്ടായിരിക്കെ സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ചു തന്നെ 30 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് മാത്രമേ അടിയന്തിര സഹായമായ റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. ലോക്ക് ഡൗണ്‍ തുടങ്ങുന്ന സമയത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ കിറ്റുകള്‍ 40 ദിവസം പിന്നിട്ടിട്ടും ഇത് വരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയ വീഴ്ചയാണ്.

റേഷന്‍ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യുന്നതിലെ അപാകതകള്‍ അടിയന്തിരമായി പരിഹരിക്കണം : എസ്ഡിപിഐ
X

കൊച്ചി : സപ്ലൈകോ റേഷന്‍ കടകള്‍ വഴി പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വന്നിട്ടുള്ള വീഴ്ച അടിയന്തിരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.രാജ്യത്തു ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തില്‍ എത്തിയിട്ടും വീഴ്ച പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.കേരളത്തില്‍ 80 ലക്ഷത്തോളം റേഷന്‍ കാര്‍ഡുടമകള്‍ ഉണ്ടായിരിക്കെ സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ചു തന്നെ 30 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് മാത്രമേ അടിയന്തിര സഹായമായ റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ.

ലോക്ക് ഡൗണ്‍ തുടങ്ങുന്ന സമയത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ കിറ്റുകള്‍ 40 ദിവസം പിന്നിട്ടിട്ടും ഇത് വരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയ വീഴ്ചയാണ്. കേരള സിവില്‍ സപ്ലൈസ് എം ഡി ഇതിന് പറയുന്ന കാരണം പായ്ക്കിംഗ് വൈകുന്നത് മൂലമാണെന്നാണ്.എന്നാല്‍ കേരളത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്ത ലക്ഷക്കണക്കിന് യുവാക്കളുടെ സേവനം പായ്ക്കിംഗിന് ഉപയോഗപ്പെടുത്താമെന്നിരിക്കെ, കിറ്റുകളുടെ വിതരണം വൈകിയതിനുള്ള കാരണം അംഗീകരിക്കാന്‍ കഴിയില്ല.സിപിഎമ്മിന്റെയും പോഷക സംഘടന അംഗങ്ങളെയും മാത്രം ഉള്‍പ്പെടുത്തി സേവനം നടത്തുകയും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചതുമാണ് സമയബന്ധിതമായി പായ്ക്കിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയിരുന്നതിന്റെ അടിസ്ഥാന കാരണമെന്നും അജ്മല്‍ കെ മുജീബ് പറഞ്ഞു.

മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ വിതരണം പൂര്‍ത്തിയായിട്ടുമുള്ളു. ഭൂരിപക്ഷം വരുന്ന നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഇതുവരെ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.കാര്‍ഡുടമകളില്‍ 50ലക്ഷത്തോളം ആളുകള്‍ നീല, വെള്ള കാര്‍ഡുകാര്‍ ആയിരിക്കെ അവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിലും വലിയ വീഴ്ച വന്നിട്ടുണ്ട്.ജനങ്ങളെയും അവരുടെ സാമ്പത്തിക സാഹചര്യവും മനസ്സിലാക്കി പദ്ധതികള്‍ രൂപീകരിക്കുന്നതില്‍ വന്നിട്ടുള്ള കുറവ് തന്നെയാണ് ഇവിടെയും നിഴലിച്ചു നില്‍ക്കുന്നത്. അടിയന്തിരമായി സപ്ലൈകോ പലവ്യഞ്ജന കിറ്റ് വിതരണം പൂര്‍ത്തിയാക്കണമെന്നും ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കാതെ സന്നദ്ധത്തില്‍ രജിസ്റ്റര്‍ ചെയ്ത യുവാക്കളുടെ സേവനം ലഭ്യമാക്കി വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും എസ്ഡിപിഐ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it