Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ :തങ്ങള്‍ നീതിനിഷേധിക്കപ്പെട്ടവര്‍ ;സ്വമനസാലെ ഇറങ്ങില്ലെന്ന് ഒരു വിഭാഗം ഫ്‌ളാറ്റുടമകള്‍

തങ്ങളെ വേണമെങ്കില്‍ അറസ്റ്റു ചെയ്തു നീക്കിക്കൊള്ളട്ടെയെന്നും ഇവര്‍ പറയുന്നു.ഒരു വ്യക്തിയുടെ ധാര്‍ഷ്ട്യമാണ് ഈ സാഹചര്യം ഇവിടെ സൃഷ്ടിച്ചത്. അവസാന നിമിഷമെങ്കിലും അദ്ദേഹത്തിന് കോടതിയോട് പറയാമായിരുന്നു തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് തെറ്റു പറ്റിയെന്നും തീരുമാനം പുനപരിശോധിക്കണമെന്നും. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ 356 കുടുംബങ്ങള്‍ വഴിയാധാരമാകില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു.കാലം അവര്‍ക്ക് മാപ്പു കൊടുക്കില്ല.തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇവര്‍ പറയുന്നു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ :തങ്ങള്‍  നീതിനിഷേധിക്കപ്പെട്ടവര്‍ ;സ്വമനസാലെ ഇറങ്ങില്ലെന്ന് ഒരു വിഭാഗം ഫ്‌ളാറ്റുടമകള്‍
X

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ ഒരു വിഭാഗം ഉടമകള്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത്.നീതി നിഷേധിക്കപ്പെട്ടവരാണ് തങ്ങളെന്നും അതുകൊണ്ടു തന്നെ സ്വമനസാലെ തങ്ങള്‍ ഇവിടെ നിന്നും മടങ്ങില്ലെന്നും ഇവര്‍ പറഞ്ഞു. തങ്ങളെ വേണമെങ്കില്‍ അറസ്റ്റു ചെയ്തു നീക്കിക്കൊള്ളട്ടെയെന്നും ഇവര്‍ പറയുന്നു.ഒരു വ്യക്തിയുടെ ധാര്‍ഷ്ട്യമാണ് ഈ സാഹചര്യം ഇവിടെ സൃഷ്ടിച്ചത്. അവസാന നിമിഷമെങ്കിലും അദ്ദേഹത്തിന് കോടതിയോട് പറയാമായിരുന്നു തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് തെറ്റു പറ്റിയെന്നും തീരുമാനം പുനപരിശോധിക്കണമെന്നും. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ 356 കുടുംബങ്ങള്‍ വഴിയാധാരമാകില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു.കാലം അവര്‍ക്ക് മാപ്പു കൊടുക്കില്ല.തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളില്‍ താമിച്ചിരുന്ന പലരുടെയും വേഷ വിധാനങ്ങള്‍ കണ്ട്അവര്‍ സമ്പന്നരാണെന്ന് പുറം ലോകം വിശ്വസിച്ചു. എന്നാല്‍ ഇവരില്‍ പലരും ഒന്നുമല്ലായിരുന്നുവെന്നാണ്് കഴിഞ്ഞ ദിവസങ്ങളിലുടെ വ്യക്തമായത്.ഫ്്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുമെന്ന ഘട്ടം വന്നതോടെ ഏജന്റുമാരുടെയും കൊള്ളക്കാരുടെയും ബഹളമാണിവിടെ നടക്കുന്നതെന്നും ഫ്്‌ളാറ്റുടമകള്‍ പറയുന്നു.ഫ്്‌ളാറ്റ് ഒഴിഞ്ഞ പലര്‍ക്കും ഇപ്പോഴും താമസ സൗകര്യം ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യം മുതലെടുത്തു പലരും വലിയ തുകയാണ് വാടകയായി ചോദിക്കുന്നത്. ഇത് കൊടുക്കാന്‍ സാധിക്കാത്തവര്‍ ഫര്‍ണീച്ചര്‍സാധനങ്ങള്‍ പലയിടങ്ങളിലായി സൂക്ഷിച്ച ശേഷം കുടുംബത്തിലുള്ള വരെ നാട്ടിലേക്ക് അയച്ചിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

.ഒള്ളതെല്ലാം വിറ്റും ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച സമ്പാദ്യങ്ങള്‍ ഉപയോഗിച്ചും ഇവിടെ ഫ്്‌ളാറ്റു വാങ്ങിയ നിരവധി പ്രായമായവര്‍ ഉണ്ട്. അവരുടെ കാര്യം വലിയ പ്രതിസന്ധിയിലാണ്. എന്തു ചെയ്യണമെന്നറിയാതെ പലരും ബന്ധുക്കളുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. പത്തോളം ഫ്‌ളാറ്റുകളിലെ സാധനങ്ങള്‍ ഇപ്പോഴും മാറ്റിയിട്ടില്ല. ഉടമകള്‍ വിദേശത്തായതിനാലാണിത്. ഈ സാഹചര്യത്തില്‍ ഇതിന്റെ സംരക്ഷണവും തങ്ങള്‍ ഏതാനും പേര്‍ ഏറ്റെടുക്കുകയാണെന്നും ഇവര്‍ പറയുന്നു.

Next Story

RELATED STORIES

Share it