Kerala

മോദിയുടെ അബദ്ധങ്ങള്‍ സമൂഹത്തെ പിന്നോട്ട് നടത്തും: സ്വാമി അഗ്‌നിവേശ്

മോദിയുടെ അബദ്ധങ്ങള്‍ സമൂഹത്തെ പിന്നോട്ട് നടത്തും: സ്വാമി അഗ്‌നിവേശ്
X

കൊച്ചി: പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും ശാസ്ത്രത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ അബദ്ധങ്ങള്‍ സമൂഹത്തെ പിന്നോട്ട് നടത്തുമെന്ന് സ്വാമി അഗ്‌നിവേശ്. കുസാറ്റില്‍ സംഘടിപ്പിച്ച നവോഥാന സംരക്ഷണ സദസ്സിലാണ് സ്വാമി അഗ്‌നിവേശിന്റെ വിമര്‍ശനം. പുതിയ സമൂഹത്തിനായി ഓരോ വ്യക്തികളും ചിന്തിച്ച് മുന്നോട്ട് പോകണം. മുത്തലാഖ് നിയമം ലോകസഭയില്‍ പാസാക്കിയതിനെ കുറിച്ച് അഭിമാനം കൊള്ളുന്നവര്‍ ശബരിമല വിധിയെ എന്തിനാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

യുവതികള്‍ വന്നാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന ചിന്ത വിഡ്ഢിത്തമാണ്. വനിതാ മതില്‍ നവോഥാന ചരിത്രത്തിലെ പ്രധാന ഏടായി മാറും. വനിതാമതിലിന് പിന്തുണയുമായി ജനുവരി ഒന്നിന് താന്‍ മുന്‍നിരയില്‍ ഉണ്ടാവുമെന്നും സ്വാമി അഗ്‌നിവേശ് കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it