- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിനിയുടെ മരണം; ബിവിഎം കോളജിനെതിരേ എംജി സര്‍വകലാശാല അന്വേഷണ സമിതി
അഞ്ജുവിന്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പോലിസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാള്‍ടിക്കറ്റിന്റെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങള്‍ അഞ്ജുവിന്‍േറതാണോ എന്ന് പരിശോധിക്കുകയാണ് പോലിസ്.

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥനിയുടെ സംഭവത്തില്‍ കോളജിനെതിരേ എംജി സര്‍വകലാശാല അന്വേഷണ സമിതി. ഹാള്‍ ടിക്കറ്റിന് പിന്നില്‍ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണസമിതിയുടെ വിലയിരുത്തല്‍.
മാത്രമല്ല പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിദ്യാര്‍ഥികളെ പിന്നെ ക്ലാസില്‍ ഇരുത്താന്‍ പാടില്ലെന്നാണ് സര്‍വകലാശാല ചട്ടമെന്നും ബിവിഎം കോളജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളര്‍ത്തിയെന്നുമാണ് അന്വേഷണസമിതിയുടെ വിലയിരുത്തല്‍. ഇക്കാര്യം വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാന്‍സലര്‍ക്ക് റിപോര്‍ട്ട് നല്‍കും. ഡോ.എംഎസ് മുരളി, ഡോ. അജി സി പണിക്കര്‍, പ്രഫസര്‍ വിഎസ് പ്രവീണ്‍കുമാര്‍ എന്നിവരാണ് സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങള്‍. ഇന്നലെ രാവിലെ കോളജലെത്തിയാണ് അന്വേഷണസംഘം വിവരം ശേഖരിച്ചത്.
അതേസമയം അഞ്ജുവിന്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പോലിസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാള്‍ടിക്കറ്റിന്റെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങള്‍ അഞ്ജുവിന്‍േറതാണോ എന്ന് പരിശോധിക്കുകയാണ് പോലിസ്. ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകള്‍ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും പോലിസ് ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ പോലിസ് ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരും.
RELATED STORIES
ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍
18 March 2025 6:01 PM GMTമദ്യലഹരിയില്‍ അമ്മയുടെ സഹോദരിയെ കൊല്ലാന്‍ ശ്രമിച്ചു; സഹോദരനെ...
18 March 2025 5:14 PM GMTഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യ പിതാവിനും മാതാവിനും...
18 March 2025 3:51 PM GMTഇന്നലെ മാത്രം ലഹരിവസ്തുക്കളുമായി 212 പേര് അറസ്റ്റില്‍; 36 ഗ്രാം...
18 March 2025 2:42 PM GMTപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...
18 March 2025 2:22 PM GMTആംബുലന്‍സിന്റെ വഴിമുടക്കിയ യുവതിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
18 March 2025 1:01 PM GMT