Kerala

സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന് കോടതി

ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് നല്‍കിയ ഹരജികള്‍ സെഷന്‍സ് കോടതി തള്ളി. ഇതോടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടേണ്ടിവരും.

സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന് കോടതി
X

കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് നല്‍കിയ ഹരജികള്‍ സെഷന്‍സ് കോടതി തള്ളി. ഇതോടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടേണ്ടിവരും. ഭൂമിയിടപാടില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഇടനിലക്കാരനൊപ്പം രേഖകളില്‍ ഒപ്പിട്ടത് എറണാകുളം അങ്കമാലി അതിരൂപതയുടെ സഭയുടെ സാമ്പത്തികചുമതല വഹിച്ച ഫാദര്‍ ജോഷി പുതുവയാണെന്നും രേഖകളിലുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി വില്‍പ്പന നടത്തിയതെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി കേസെടുത്ത് വിചാരണ നേരിടാന്‍ നേരത്തെ ഉത്തരവിട്ടിരുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴുകേസുകള്‍ നിലവിലുണ്ട്.

Next Story

RELATED STORIES

Share it