Kerala

വി ടി രമയെ പോലിസ് അറസ്റ്റുചെയ്ത് നീക്കി; പകരം കൃഷ്ണദാസ് നിരാഹാരം തുടങ്ങി

പകരം ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് നിരാഹാരം തുടരും. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രമയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇന്നലെയും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

വി ടി രമയെ പോലിസ് അറസ്റ്റുചെയ്ത് നീക്കി; പകരം കൃഷ്ണദാസ് നിരാഹാരം തുടങ്ങി
X

തിരുവനന്തപുരം: പത്തുദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തിവന്ന മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വി ടി രമയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പോലിസ് അറസ്റ്റുചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പകരം ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് നിരാഹാരം തുടരും. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രമയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇന്നലെയും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വഴങ്ങാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റുചെയ്ത് നീക്കിയത്. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല യുവതീ പ്രവേശനത്തിനെതിരേ 47 ദിവസങ്ങളിലായി ആറുപേരാണ് നിരാഹാരസമരം നടത്തിയത്.

നാളെ വൈകുന്നേരത്തോടെ ഭക്തരുടെ ശബരിമല ദര്‍ശനം അവസാനിക്കുന്നതോടെ 20ന് സമരം അവസാനിപ്പിക്കാനാണ് കര്‍മസമിതിയുടെ തീരുമാനം. എ എന്‍ രാധാകൃഷ്ണനാണ് നിരാഹാരസമരത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് ശോഭാസുരേന്ദ്രന്‍, കെ ശിവരാജന്‍, വി ടി വേലായുധന്‍, എ എന്‍ രാധാകൃഷണന്‍ തുടങ്ങിയവര്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു.

Next Story

RELATED STORIES

Share it