Kerala

സൈറ്റ് പണി മുടക്കി; നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ നല്‍കാനായില്ല

സ്‌കൂളില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റും അക്ഷയ സെന്റര്‍ വഴി വരുമാന സര്‍ട്ടിഫിക്കറ്റും നേടിയ ശേഷമാണ് ഓണ്‍ലൈനായി സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ ഒരുങ്ങിയത്. അപ്പോഴാണ് സൈറ്റ് പണിമുടക്കിയത്. ഇതോടെ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്ഷയ സെന്റില്‍ നല്‍കിയ അമ്പത് രൂപ പാഴായിരിക്കുകയാണ്.

സൈറ്റ് പണി മുടക്കി; നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ നല്‍കാനായില്ല
X

തൃശൂര്‍: പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാനൊരുങ്ങിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിരാശ. സൈറ്റ് പണിമുടക്കിയതോടെ നിരവധി പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനായില്ല. ഇന്നലെയായിരുന്നു അപേക്ഷ നല്‍കേണ്ട അവസാന തീയതി. സ്‌കൂളില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റും അക്ഷയ സെന്റര്‍ വഴി വരുമാന സര്‍ട്ടിഫിക്കറ്റും നേടിയ ശേഷമാണ് ഓണ്‍ലൈനായി സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ ഒരുങ്ങിയത്. അപ്പോഴാണ് സൈറ്റ് പണിമുടക്കിയത്. ഇതോടെ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്ഷയ സെന്റില്‍ നല്‍കിയ അമ്പത് രൂപ പാഴായിരിക്കുകയാണ്.

മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ മത വിഭാഗങ്ങളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ് പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്. ഒരുലക്ഷത്തില്‍ താഴെ വരുമാനമാനമുള്ള കുടുംബത്തിലെ അവസാന വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ അപേക്ഷിച്ച പല വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ലെന്ന അക്ഷേപം വ്യാപകമാണ്. സ്‌കോളര്‍ഷിപ്പിനായി ദിവസങ്ങളോളം നെട്ടോട്ടമോടിയ ശേഷം അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാത്തതിനെതിരെ അമര്‍ഷം പുകയുകയാണ്. മാത്രമല്ല സ്‌കോളര്‍ഷിപ്പിന് അപേക്ഷ ഓരോ വര്‍ഷവും പുതുക്കണമെന്ന നിബന്ധനയും പ്രയാസം സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ പറയുന്നു. വെബ് സൈറ്റിലെ തകരാര്‍ പരിഹരിച്ച് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it