Kerala

ഖാദർ കരിപൊടിയുടെ സംഘപരിവാർ വിരുദ്ധ വാർത്ത ഏറ്റെടുത്ത് യുഎഇ രാജകുടുംബം

മേൽക്കോയ്മാ മാധ്യമ പ്രവർത്തകർക്ക് അസ്വീകാര്യനാണെങ്കിലും കാദറിനെ തേടിയെത്തിയത് രാജ്യാന്തര ശ്രദ്ധയാണ്

ഖാദർ കരിപൊടിയുടെ സംഘപരിവാർ വിരുദ്ധ വാർത്ത ഏറ്റെടുത്ത് യുഎഇ രാജകുടുംബം
X

കാസർകോട് : യുവ മാധ്യമ പ്രവർത്തകനും പബ്ലിക് കേരള യൂട്യൂബ് ചാനൽ അവതാരകനുമായ ഖാദർ കരിപൊടിയുടെ സംഘപരിവാർ വിരുദ്ധ വാർത്ത ഏറ്റെടുത്ത് യുഎഇ രാജകുടുംബം. വിദ്വേഷ പ്രചരണങ്ങൾക്കെതിരെയുള്ള യുഎഇ രാജകുടുംബാം​ഗങ്ങളുടെ ഇടപെടലിനെ പ്രശംസിച്ചു ചെയ്ത വീഡിയോ വാർത്തയാണ് യുഎഇ രാജകുടുംബാംഗം ഹിന്ത് ഫൈസൽ അൽ കാസിമി തന്റെ ട്വിറ്റെർ അക്കൗണ്ട് വഴി ഷെയർ ചെയ്തിരിക്കുന്നത്.

സംഘപരിവാരം ഇന്ത്യയിലും ​ഗൾഫ് രാജ്യങ്ങളിലും പടർത്തുന്ന മുസ് ലിംവിരുദ്ധതയ്ക്കെതിരേ യുഎഇ ഭരണകൂടം നടത്തിയ ഇടപെടലിനെ പ്രശംസിച്ചുകൊണ്ടുള്ള വാർത്താവലോകനമാണ് യുഎഇ രാജകുടുംബാംഗം ഹിന്ത് ഫൈസൽ അൽ കാസിമി തന്റെ ട്വിറ്റെർ അക്കൗണ്ട് വഴി ഷെയർ ചെയ്തത്. ഇതോടെ തന്റെ വാർത്ത അവതരണവും സംഘപരിവാർ വിരുദ്ധ രാഷ്ട്രീയവും കടൽകടന്ന് രാജ്യാന്തര ശ്രദ്ധ നേടിയെടുത്ത സന്തോഷത്തിലാണ് കാദർ.

സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന കാരണത്താൽ മേൽക്കോയ്മാ മാധ്യമ പ്രവർത്തകർക്ക് അസ്വീകാര്യനാണെങ്കിലും കാദറിനെ തേടിയെത്തിയത് രാജ്യാന്തര ശ്രദ്ധയാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭ സമയത്ത് സിഐയെ മർദിച്ചെന്നാരോപിച്ച് ഭരണകൂടം കാദറിനെ തടവിലിട്ടിരുന്നു. സൈബറിടങ്ങളിൽ സംഘപരിവാരം നിരന്തരം വേട്ടയാടുന്ന മാധ്യമപ്രവർത്തകൻ കൂടിയാണ് കാദർ കരിപ്പൊടി.

Next Story

RELATED STORIES

Share it