Kerala

കേന്ദ്ര ബജറ്റ്; പരിഗണിക്കപ്പെടാത്ത ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രധനമന്ത്രിക്ക് കത്തയയ്ക്കുമെന്നു തോമസ് ഐസക്

കേന്ദ്ര ബജറ്റ്; പരിഗണിക്കപ്പെടാത്ത ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രധനമന്ത്രിക്ക് കത്തയയ്ക്കുമെന്നു തോമസ് ഐസക്
X

തിരുവനന്തപുരം: കേന്ദ്രബജറ്റിലെ കേരളത്തിന്റെ പരിഗണിക്കപ്പെടാത്ത ആവശ്യങ്ങള്‍ വിശദമായി ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബജറ്റില്‍ പരിഗണിക്കാത്തതോ പ്രഖ്യാപിക്കാത്തതോ ആയ ആവശ്യങ്ങള്‍ ബജറ്റിനുപുറത്ത് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിര്‍ത്തിയാണ് കത്തയക്കുന്നത്. കേരളത്തിന്റെ പല ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. ബജറ്റ് സംസ്ഥാനത്തിന് നിരാശാജനകമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കടമെടുക്കാനുള്ള പരിധി കൂട്ടണമെന്ന ആവശ്യത്തിന് മറുപടിയില്ല. വായ്പാപരിധി ഉയര്‍ത്താത്തത് സാമ്പത്തികസ്ഥിതിയെ കൂടുതല്‍ വിഷമകരമാക്കും. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ജനങ്ങള്‍ക്ക് ഭാരമാവും. ഇന്ധന നികുതി വര്‍ധന സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തി കൂട്ടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിഹിതം ലഭിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹികക്ഷേമ മേഖലകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വിഹിതം കൂട്ടിയിട്ടില്ലെന്നും സമ്പദ്ഘടനയെ മുരടിപ്പില്‍നിന്ന് മോചിപ്പിക്കാന്‍ പര്യാപ്തമല്ല ഈ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it