Kerala

വാര്‍ഡ് തല സമിതികള്‍ പലയിടത്തും നിര്‍ജ്ജീവം: കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്നും മുഖ്യമന്ത്രി

സമൂഹ അടക്കളകള്‍ ആരംഭിക്കും

വാര്‍ഡ് തല സമിതികള്‍ പലയിടത്തും നിര്‍ജ്ജീവം: കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്നും മുഖ്യമന്ത്രി
X

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സ് ഒരുക്കണമെന്ന് മുഖ്യമന്ത്രി. തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സ് സംവിധാനം ഒരുക്കണമെന്നും അതല്ലെങ്കില്‍ രോഗികളെ കിടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന മറ്റു വാഹനങ്ങള്‍ തയ്യാറാക്കണം.

വാര്‍ഡ് തല സമിതികള്‍ പലയിടത്തും നിര്‍ജ്ജീവമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഡ് തല സമിതികള്‍ക്കാണ് കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുക. ഈ സമിതികള്‍ വീടുകള്‍ സന്ദര്‍ശിച്ച് അവസ്ഥകള്‍ വിലയിരുത്തണം. കുടുംബശ്രീ അംഗങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചേര്‍ത്താണ് വാര്‍ഡ് തല സമിതി രൂപീകരിക്കേണ്ടത്. വാര്‍ഡ് മെമ്പറായിരിക്കണം അതിന്റെ അധ്യക്ഷന്‍.

പഞ്ചായത്തുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. പ്രാഥമിക വൈദ്യ സഹായം നല്‍കാന്‍ മെഡിക്കല്‍ ടീമിനെ സജ്ജീകരിക്കണം. ഒന്നിലധികം ടീമുകളെ സജ്ജമാക്കാന്‍ ശ്രമിക്കണം. കൊവിഡ് ചികില്‍സ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇവിടെ നിന്നും ലഭ്യമാവണം. പ്രാദേശികമായി ഡോക്ടര്‍മാരെ ഇതിനായി പ്രയോജനപ്പെടുത്തണം. വാക്‌സിനേഷന് 18-45 പ്രായക്കാരായ വാര്‍ഡു തല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. നഗരസഭ- പഞ്ചായത്ത് കേന്ദ്രമാക്കി സന്നദ്ധ സേന രൂപീകരിക്കണം.

മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ വാര്‍ഡ് തല സമിതികള്‍ ഒരുക്കണം. വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണം.

നാട്ടില്‍ ഭക്ഷണമില്ലാതെ ഒരാളും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാവരുത്. തദ്ദേശ സ്ഥാപനങ്ങള്‍ സമൂഹ അടുക്കളകള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it