Kerala

ട്രെയിന്‍ ഇടിക്കാതിരിക്കാന്‍ പാലത്തില്‍നിന്ന് ആറ്റില്‍ച്ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഏറ്റുമാനൂര്‍ സ്വദേശിയായ തെങ്ങുകയറ്റത്തൊഴിലാളി സാബുവിന്റെ മൃതദേഹമാണ് അഗ്‌നിശമന സേനാ അധികൃതര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ അരമണിക്കൂറിന് ശേഷം നീലിമംഗലം പാലത്തിന്റെ രണ്ടാമത്തെ തൂണിന്റെ ചുവട്ടില്‍നിന്നും കണ്ടെത്തിയത്.

ട്രെയിന്‍ ഇടിക്കാതിരിക്കാന്‍ പാലത്തില്‍നിന്ന് ആറ്റില്‍ച്ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
X

കോട്ടയം: ട്രെയിനു മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ കോട്ടയം നീലിമംഗലം പാലത്തില്‍നിന്ന് ആറ്റില്‍ച്ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശിയായ തെങ്ങുകയറ്റത്തൊഴിലാളി സാബുവിന്റെ മൃതദേഹമാണ് അഗ്‌നിശമന സേനാ അധികൃതര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ അരമണിക്കൂറിന് ശേഷം നീലിമംഗലം പാലത്തിന്റെ രണ്ടാമത്തെ തൂണിന്റെ ചുവട്ടില്‍നിന്നും കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

സുഹൃത്തുക്കളായ വിനീത്, ആന്റണി, ഷിന്റോ എന്നിവര്‍ക്കൊപ്പം നീലിമംഗലം റെയില്‍വേ പാലത്തിലൂടെ നടന്നുവരവെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ട്രെയിന്‍ വരുന്നതുകണ്ട് സുഹൃത്തുക്കള്‍ ഓടി പാലത്തിന്റെ മറുകര കടന്നെങ്കിലും സാബുവിന് രക്ഷപ്പെടാനായില്ല. ട്രെയിനിടിക്കാതിരിക്കാന്‍ വീതികുറഞ്ഞ പാലത്തില്‍നിന്ന് സാബു വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ റെയില്‍വേ ട്രാക്കിലൂടെയാണ് ആറ് കടന്ന് അക്കരയിക്കരെ പോവുന്നത്. ഇവര്‍ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെടാനും ട്രെയിന്‍ അപകടമുണ്ടാവാതിരിക്കാനും പാളത്തിന് നടുവില്‍ യാത്രക്കാര്‍ക്ക് കയറിനില്‍ക്കാന്‍ സൗകര്യമുണ്ടാവണമെന്ന് നേരത്തെ മുതല്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നതാണ്.

Next Story

RELATED STORIES

Share it