- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സർക്കാർ മെഡിക്കല്‍ കോളജുകളില്‍ പുതിയ പ്രിന്‍സിപ്പാള്‍മാര്‍
മെഡിക്കല്‍ കോളജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്ഥാനക്കയറ്റവും 3 പേര്‍ക്ക് സ്ഥലംമാറ്റവും നല്‍കി നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പാള്‍മാരെ നിയമിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. മെഡിക്കല്‍ കോളജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്ഥാനക്കയറ്റവും 3 പേര്‍ക്ക് സ്ഥലംമാറ്റവും നല്‍കി നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ പ്രിന്‍സിപ്പാളായി കൊല്ലം മെഡിക്കല്‍ കോളേജിലെ ഡോ. സാറ വര്‍ഗീസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പാള്‍ ഡോ. അജയകുമാര്‍ ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് ഡോ. സാറ വര്‍ഗീസിനെ നിയമിച്ചത്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രഫസറാണ് ഡോ. സാറ വര്‍ഗീസ്.
കൊല്ലം മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായി ഡോ. രവികുമാര്‍ കുറുപ്പിനെ നിയമിച്ചു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മേധാവിയാണ് ഡോ. രവികുമാര്‍ കുറുപ്പ്.
കോട്ടയം മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പാളായി ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി പി മോഹനനെ നിയമിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പുതിയ പ്രിന്‍സിപ്പാള്‍ ഡോ. വിജയലക്ഷ്മിയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫിസിയോളജി വിഭാഗം പ്രഫസറാണ് ഡോ. വിജയലക്ഷ്മി.
എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എന്‍. റോയിയെ നിയമിച്ചു. കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ. സി എസ് വിക്രമനെ നിയമിച്ചു. കൊല്ലം മെഡിക്കല്‍ കോളജ് ഓര്‍ത്തോപീഡിക്‌സ് വിഭാഗം പ്രഫസറാണ് ഡോ. സി എസ് വിക്രമന്‍.
ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായി ഡോ. വി സതീഷിനെ നിയമിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് സൈക്യാര്‍ട്രി വിഭാഗം പ്രഫസറാണ് ഡോ. വി. സതീഷ്. കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായി ഡോ. കെ എം കുര്യാക്കോസിനെ നിയമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി പ്രഫസറാണ് ഡോ. കെ എം കുര്യാക്കോസ്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ഹരികുമാരന്‍ നായര്‍ ജി.എസിനെ നിയമിച്ചു. റേഡിയോ ഡയഗ്നോസിസ് വിഭാഗം പ്രഫസറാണ്. നിലവില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കേരള ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി ഡീനാണ് ഡോ. ജി.എസ്. ഹരികുമാരന്‍ നായര്‍.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT