- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമലയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ നിരോധിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ നിരോധിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍ വിതറുന്നതും അടക്കമുളള കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് ബോര്‍ഡ് തീരുമാനം. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനായി തീര്‍ത്ഥാടകര്‍ക്കിടയില്‍ പ്രചാരണം നടത്താനും ബോര്‍ഡ് തീരുമാനിച്ചു.
ശബരിമല സന്നിധാനത്തും മാളികപ്പുറത്തും പമ്പയിലും ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങള്‍ കണ്ട് തുടങ്ങിയത് അടുത്തിടെയാണ്. അതില്‍ ഏറ്റവുമധികം അനാചാരങ്ങള്‍ കാണുന്നത് മാളികപ്പുറത്താണ്. ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടുന്നതും ശ്രീകോവിലിന് മുകളിലേക്ക് തുണികള്‍ എറിയുന്നതും മഞ്ഞളും കുങ്കുമവും ഭസ്മവും വാരിയെറിയുന്നതും ഓരോ വര്‍ഷവും കൂടിവരികയാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി ദേവസ്വം ബഞ്ച് ഇത്തരം നടപടികളെ അതിരൂക്ഷമായി വിമര്‍ശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയുമായി ചര്‍ച്ച നടത്തി.
ഇതര സംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകരാണ് ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ബോധവത്കരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട് , കര്‍ണാടക സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പിനും ചീഫ് സെക്രട്ടറിമാര്‍ക്കും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് കത്തയച്ചു. അടുത്ത തീര്‍ത്ഥാടന കാലത്ത് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഇതിനെതിരെയുള്ള സന്ദേശം തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകുന്ന സംവിധാനം ഒരുക്കാനാണ് ബോര്‍ഡിന്റെ ശ്രമം.
RELATED STORIES
കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 103കാരനെ വിട്ടയച്ച്...
30 Nov 2024 9:09 AM GMTക്ഷേമപെന്ഷന് തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക ...
30 Nov 2024 8:48 AM GMTവിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു
30 Nov 2024 8:39 AM GMTഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിന് അറസ്റ്റില്‍ നിന്ന്...
30 Nov 2024 8:24 AM GMTസിറിയയില്‍ ആഭ്യന്തരകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 277 ആയി
30 Nov 2024 8:14 AM GMTവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; പുനരധിവാസം വൈകുന്നു; യൂത്ത് കോണ്‍ഗ്രസ്...
30 Nov 2024 7:59 AM GMT