Kerala

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍:എറണാകുളത്ത് നിര്‍ദ്ദേശം ലംഘിച്ച 60 പേര്‍ അറസ്റ്റില്‍

നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 145 പേര്‍ക്കെതിരെ കേസെടുത്തു. 65 വാഹനങ്ങള്‍ കണ്ടുകെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 450 പേര്‍ക്കെതിരെയും സാമുഹ്യ അകലം പാലിക്കാത്തതിന് 345 പേര്‍ക്കെതിരെയും നടപടിയെടുത്തതായും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍:എറണാകുളത്ത് നിര്‍ദ്ദേശം ലംഘിച്ച 60 പേര്‍ അറസ്റ്റില്‍
X

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ എറണാകുളം ജില്ലയില്‍ കര്‍ശന നിരീക്ഷണവുമായി പോലിസ്.രണ്ടായിരം പോലീസുദ്യോഗസ്ഥരാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍നിരത്തുകളില്‍ പരിശോധന നടത്തുന്നത്. ഓരോ വാഹനവും നിര്‍ത്തി പരിശോധിച്ചു മാത്രമാണ് പോലിസ് കടത്തി വിടുന്നത്. അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് എടുക്കുന്നത്. ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു. തീര്‍ത്തും അത്യാവശ്യ സര്‍വ്വീസുകളെ മാത്രമേ അനുവദിക്കുന്നുള്ളു.ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണവും നടത്തുന്നുണ്ട്.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു ഡ്രോണ്‍ പറഞ്ഞി നിരീക്ഷണം .ആലുവയിലും പരിസരത്തു നിന്നുമാണ് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചത്. ലംഘകരെ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണം വ്യാപിപ്പിച്ചതായി എസ് പി കാര്‍ത്തിക്ക് പറഞ്ഞു.തീവ്രരോഗവ്യാപനം ഉള്ള പ്രദേശങ്ങള്‍ അടച്ചുകെട്ടി പോലീസ് കാവലിലാണ്. കണ്ടയിന്‍മെന്റ് സോണിലേക്കും പുറത്തേക്കും ആളുകളെ പ്രവേശിപ്പിക്കുന്നില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 145 പേര്‍ക്കെതിരെ കേസെടുത്തു. 60 പേരെ അറസ്റ്റ് ചെയ്തു. 65 വാഹനങ്ങള്‍ കണ്ടുകെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 450 പേര്‍ക്കെതിരെയും സാമുഹ്യ അകലം പാലിക്കാത്തതിന് 345 പേര്‍ക്കെതിരെയും നടപടിയെടുത്തതായും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it