- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും യുഎഇയില്‍ അറസ്റ്റ് ചെയ്‌തെന്ന് എന്‍ ഐ എ
സ്വര്‍ണക്കടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എ സംഘം ദുബായില്‍ എത്തിയപ്പോഴാണ് യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചതെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.കേസിലെ പ്രതികളായ ഫൈസല്‍ ഫരീദ്,റബിന്‍സ്,സിദ്ദീഖുല്‍ അക്ബര്‍,അഹമ്മദ് കുട്ടി,രതീഷ്,മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരെ ഇന്റര്‍ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതായും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയാണ് കള്ളക്കടത്തിന്റെ പ്രധാന സംഘാടകന്‍
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെയും 10ാം പ്രതി റബിന്‍സിനെയും അറസ്റ്റു ചെയ്‌തെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായി എന്‍ ഐ എ അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.സ്വര്‍ണക്കടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എ സംഘം ദുബായില്‍ എത്തിയപ്പോഴാണ് യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചതെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എന്‍ ഐ എ അന്വേഷണ സംഘം കൊച്ചി എന്‍ ഐ എ കോടതിയെ ഇക്കാര്യം അറിയിച്ചത്.ഇവരടക്കം ഗൂഡാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും യുഎഇ അധികൃതര്‍ അറിയിച്ചതായും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്നതാണ് പ്രതികളുടെ നടപടിയെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കിയതായും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.കേസിലെ പ്രതികളായ ഫൈസല്‍ ഫരീദ്,റബിന്‍സ്,സിദ്ദീഖുല്‍ അക്ബര്‍,അഹമ്മദ് കുട്ടി,രതീഷ്,മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരെ ഇന്റര്‍ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതായും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയാണ് കള്ളക്കടത്തിന്റെ പ്രധാന സംഘാടകന്‍.ഡിപ്ലോമാറ്റിക് ബാഗിലടെ 2019 നവംബര്‍ വരെ 21 തവണ സ്വര്‍ണം കടത്തിയതായും എന്‍ ഐ എ വ്യക്തമാക്കി.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫി റെമീസ്,റബിന്‍സ്,സെയ്ത് അലവി,ഹംസ്ത് അബ്ദു സലാം അടക്കമുള്ള പ്രതികളാണ് യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് സ്വര്‍ണകടത്തിന് പണം കണ്ടെത്തിയതെന്നും എന്‍ ഐ എ വ്യക്തമാക്കുന്നു.
സാമ്പത്തിക ഇടപാടുകള്‍ കൂടുതലും നടന്നത് വിദേശത്താണ്.സ്വര്‍ണം പിടിച്ചതിനു ശേഷമാണ് അഹമ്മദ് കുട്ടിയും രതീഷും ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് കടന്നത്.എന്‍ഐഎ അന്വേഷണത്തിനു യുഎഇയുടെ പൂര്‍ണ്ണ സഹകരണമുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കി.കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നും കേസിലെ മറ്റു പ്രതികളായ കെ ടി റമീസ്,ജലാല്‍,പി ടി അബ്ദു,റബിന്‍സ് ഹമീദ്,മുഹമ്മദ് അന്‍വര്‍, സംജു,ഹംജദ് അലി എന്നിവരടക്കമുള്ള പ്രതികള്‍ക്ക് ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണകടത്തില്‍ പങ്കുള്ളതായി വ്യക്തമായെന്നും എന്‍ ഐ ഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
88.5 കിലോ സ്വര്‍ണം ദുബായില്‍ നിന്നും കെ ടി റമീസിന്റെ സഹായത്തില്‍ കടത്തിയതായി ചോദ്യം ചെയ്യലില്‍ മുഹമ്മദ് ഷാഫി സമ്മതിച്ചെന്നും എന്‍ ഐ എ വ്യക്തമാക്കി.മുഹമ്മദ് ഷാഫിയും കെ ടി റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകര്‍. ലോക്ഡൗണ്‍ കാലയളവില്‍ പരവന്‍ തോതില്‍ സ്വര്‍ണം കടത്താന്‍ കെ ടി റമീസ് സമ്മര്‍ദം ചെലുത്തിയിരുന്നതായി കേസിലെ നാലാം പ്രതി സന്ദീപ് നായര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും എന്‍ ഐ എ വ്യക്തമാക്കി.കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.
RELATED STORIES
മദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTഎല്ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്മാര്; പാലക്കാട് ഇന്ന് എല്ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര് ആക്ടീവ് കുട്ടികള്ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT