Kerala

സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ നിലനില്‍ക്കും; സ്വപ്നയ്ക്കു ജാമ്യമില്ല

കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് സ്വപ്‌നയുടെ ജാമ്യഹരജി തള്ളിയത്.എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.സ്വര്‍ണക്കടത്തില്‍ സ്വപ്‌ന സുരേഷ് പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വിലയിരുത്തി.ഈ സാഹചര്യത്തില്‍ സ്വപ്‌നയക്ക് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ നിലനില്‍ക്കും; സ്വപ്നയ്ക്കു ജാമ്യമില്ല
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.യുഎപിഎ അടക്കം അന്വേഷണ സംഘം ചുമിത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് സ്വപ്‌നയുടെ ജാമ്യഹരജി തള്ളിയത്.സ്വര്‍ണക്കടത്തില്‍ സ്വപ്‌ന സുരേഷ് പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വിലയിരുത്തി.

ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയതിന് കേസ് ഡയറിയില്‍ തെളിവുണ്ട്.ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന അറിവ് പ്രതിക്ക് ഉണ്ടായിരുന്നു.എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.ഈ സാഹചര്യത്തില്‍ സ്വപ്‌നയക്ക് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.കേസില്‍ തീവ്രവാദബന്ധമില്ലെന്നും സാമ്പത്തിക കുറ്റകൃത്യമനുസരിച്ചുള്ള കുറ്റം മാത്രമാണിതെന്നുമായിരുന്നു സ്വപ്‌നയുടെ വാദം.എന്‍ ഐ എ തിടുക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.കേസില്‍ എന്‍ ഐ എ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നുമായിരുന്നു സ്വപ്‌ന സുരേഷ് കോടതിയില്‍ ഉയര്‍ത്തിയിരുന്നത്.

എന്നാല്‍ സ്വര്‍ണക്കടത്ത് ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും സ്വപ്‌നയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നുമായിരുന്നു എന്‍ ഐ എ സംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.ഇന്നത ബന്ധമുള്ളതിനാല്‍ സ്വപ്‌നയക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ ഐ എ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് എന്‍ ഐ എ അന്വേഷണ സംഘം ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിച്ച കോടതി സ്വപ്‌നയുടെ ജാമ്യഹരജി തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it