Kerala

സ്വര്‍ണക്കടത്ത്: റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതി സരിത്തിനെ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

ഏഴു ദിവസത്തേക്കാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്ന് കസ്റ്റംസിന്റെ അന്വേഷണ സംഘം കോടതിയെ അറിയിച്ചു.കസ്റ്റഡി അനുവദിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിഭാകം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു

സ്വര്‍ണക്കടത്ത്: റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതി സരിത്തിനെ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന സരിത്തിനെ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു.ഏഴു ദിവസത്തേക്കാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതിനു ശേഷമാണ് സരിത്ത് കസ്റ്റംസിന് നല്‍കിയിരുന്നത്. ഇതില്‍ നിന്നും ഇയാള്‍ മായ്ച്ചു കളഞ്ഞ രേഖകള്‍ വീണ്ടെടുക്കേണ്ടതുണ്ട്.

കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ അടക്കമുള്ളവര്‍ ഒളിവില്‍ കഴിയുകയാണ്.ഇവര്‍ എവിടെയന്നത് സംബന്ധിച്ച് അടക്കമുളള വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.ഒപ്പം മറ്റാരൊക്കെ ഇതില്‍ പങ്കാളികളാണെന്ന വിവരവും ലഭിക്കേണ്ടതുണ്ട്.അതിനാല്‍ സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണ സംഘം കോടതിയെ വാദിച്ചു. എന്നാല്‍ കസ്റ്റഡി അനുവദിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിഭാകം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍ പ്രതിഭാഗത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് സരിത്തിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. സരിത്തിന്റെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും ഇത് പരിഗണിക്കുന്നത് കോടതി ഈ മാസം 13 ലേക്ക് മാറ്റി

Next Story

RELATED STORIES

Share it