Kerala

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു

അഞ്ചു ദിവസത്തേക്കാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്.10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്‌നയെയും സരിത്തിനെയും അഞ്ചു ദിവസത്തേക്കും കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത എം ശിവശങ്കറെ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു.അഞ്ചു ദിവസത്തേക്കാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്.10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്‌നയെയും സരിത്തിനെയും കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യവും കോടതി അനുവദിച്ചു. ഇരുവരെയും അഞ്ചു ദിവസത്തേക്കാണ് കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്

ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെ കോടതി കസ്റ്റംസിനെതിരെ വിമര്‍ശനം ഉയര്‍ത്തി.അപേക്ഷയില്‍ എന്തുകൊണ്ടാണ് ശിവശങ്കര്‍ വഹിച്ചിരുന്ന പദവികള്‍ സൂചിപ്പിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു.കള്ളക്കടത്തിന് പ്രതി എങ്ങനെ ഒത്താശ ചെയ്തുവെന്ന് അപേക്ഷയില്‍ പറയുന്നില്ലെന്നും പ്രതികളുമായുള്ള ബന്ധം വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.തുടര്‍ന്ന് കസ്റ്റംസിന്റെ വിശദീകരണം കൂടി കേട്ടതിനു ശേഷം ശിവശങ്കറെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ ഇന്നലെ കസ്റ്റംസ് കാക്കനാട് ജില്ലാ ജെയിലില്‍ എത്തി അറസ്റ്റു രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര വനിതാ ജെയിലില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തിരുന്നതായി സ്വപ്‌ന മൊഴി നല്‍കിയിരുന്നുവെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും സ്വര്‍ണക്കടത്ത് രീതികളെക്കുറിച്ച് അറിയേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയെയും സരിത്തിനെയും നേരത്തെ തന്നെ കസ്റ്റംസ് ചോദ്യം ചെയ്ത് അറസ്റ്റു ചെയ്തിരുന്നു. ഇതിനിടയില്‍ നടത്തിയ അന്വേഷണത്തിലാണ് വിദേശത്തേക്ക് ഇവര്‍ ഡോളര്‍ കടത്തും നടത്തിയെന്ന് അന്വേഷണ അഏജന്‍സികള്‍ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തതും ഇവരെ പ്രതിചേര്‍ത്തതും.ഇത് സംബന്ധിച്ച് കുടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമാണ് ഇരുവരെയും വീണ്ടും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

Next Story

RELATED STORIES

Share it