Kerala

സ്വര്‍ണക്കടത്ത്: കസ്റ്റംസിന്റെ വാദം കോടതി അംഗീകരിച്ചു;സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളിയത്.കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത എട്ടാം പ്രതി സെയ്തലവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

സ്വര്‍ണക്കടത്ത്: കസ്റ്റംസിന്റെ വാദം കോടതി അംഗീകരിച്ചു;സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപരും വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളിയത്.കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത എട്ടാം പ്രതി സെയ്തലവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി. സ്വപ്‌ന സുരേഷിന് ഉന്നത ബന്ധമുള്ളതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും അത്തരത്തില്‍ ജാമ്യം നല്‍കിയാല്‍ ഇവര്‍ തെളിവുകള്‍ നശിപ്പിക്കമെന്നും ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.

തുടര്‍ന്നാണ് കസ്റ്റംസിന്റെ വാദം അംഗീകരിച്ച് കോടതി സ്വപ്‌നയുടെയും സെയ്തലവിയുടെയും ജാമ്യാപേക്ഷ കോടതി തള്ളിയത്.കേസില്‍ അറസ്റ്റിലായ പത്താം പ്രതി സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 17 ലേക്ക് മാറ്റി.സംജുവിന്റെ ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് 17 ലേക്ക് മാറ്റിയതെന്നാണ് വിവരം. കേസിലെ ഒമ്പത്,11,12,13,14,15 പ്രതികളായ മുഹമ്മദ് അന്‍വര്‍,അബ്ദുള്‍ ഹമീദ്,അബൂബക്കര്‍,മുഹമ്മദ് അബ്ദു,ജിഫ്‌സല്‍,അബ്ദു എന്നീ പ്രതികളുടെയും റിമാന്റ് കാലാവധി കോടതി നീട്ടി.

Next Story

RELATED STORIES

Share it