Kerala

സ്വര്‍ണക്കടത്ത്: റബിന്‍സിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.സ്വര്‍ണകടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ 10ാം പ്രതിയായ റബിന്‍സ് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റിമാന്റില്‍ കഴിയുന്നത്

സ്വര്‍ണക്കടത്ത്: റബിന്‍സിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത റബിന്‍സിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വര്‍ണകടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ 10ാം പ്രതിയായ റബിന്‍സ് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റിമാന്റില്‍ കഴിയുന്നത്. കസ്റ്റംസിന്റെ അപേക്ഷ അടുത്ത ആഴ്ച കോടതി പരിഗണിക്കും. ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയതില്‍ ആസൂത്രണം നടത്തിയവരില്‍ പ്രധാനിയാളിയാളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണം കടത്തിനായി ഇയാള്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുകയും ചെയ്തുവെന്നും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it