Kerala

സ്വര്‍ണകടത്ത്: സ്വപ്‌ന സുരേഷിനൊപ്പം സന്ദീപ് നായരും മുഖ്യകണ്ണിയെന്ന് കസ്റ്റംസ് വിലയിരുത്തല്‍;തനിക്ക് ഒന്നുമറിയില്ലെന്ന് ഭാര്യ സൗമ്യ

സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഇന്നലെ തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തു കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.തിരുവനന്തപുരത്ത് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്ന് കൊച്ചിയില്‍ എത്തിച്ചത്.സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് ശ്രമിച്ചിരുന്നുവെങ്കിലും ഇയാള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്നാണ് സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. വിവര ശേഖരം നടത്തി സിബി ഐ സംഘം മടങ്ങി

സ്വര്‍ണകടത്ത്: സ്വപ്‌ന സുരേഷിനൊപ്പം സന്ദീപ് നായരും മുഖ്യകണ്ണിയെന്ന് കസ്റ്റംസ് വിലയിരുത്തല്‍;തനിക്ക് ഒന്നുമറിയില്ലെന്ന് ഭാര്യ സൗമ്യ
X

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ പോയ സ്വപ്‌ന സുരേഷിനൊപ്പം ഇവരുടെ സുഹൃത്തായ സന്ദീപ് നായര്‍ക്കായും കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി.സ്വര്‍ണ കടത്തില്‍ സന്ദീപ് നായര്‍ക്കും മുഖ്യപങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഇന്നലെ തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തു കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.തിരുവനന്തപുരത്ത് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്ന് കൊച്ചിയില്‍ എത്തിച്ചത്.സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് ശ്രമിച്ചിരുന്നുവെങ്കിലും ഇയാള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്നാണ് സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. സൗമ്യയ്ക്കും സ്വപ്‌നയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

സന്ദീപ് എവിടെയാണെന്ന് തനിക്കറിയില്ല.സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ലെന്നാണ് സൗമ്യ ചോദ്യം ചെയ്യലില്‍ കസ്റ്റംസനോട് പറഞ്ഞതയാണ് അറിയുന്നത്.കസ്റ്റംസിനെക്കുടാതെ ഐബി അടക്കമുള്ള ഉദ്യോഗസ്ഥരും സൗമ്യയെ ചോദ്യം ചെയ്തു.സൗമ്യയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേ സമയം സ്വര്‍ണം കടത്ത് കേസിന്റെ വിവരങ്ങള്‍ തേടി കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയ സംഘം വിവിര ശേ്ഖരം നടത്തി മടങ്ങി. ഉച്ചയോടെയാണ് സംഘം മടങ്ങിയത്.കേസ് സിബി ഐ അന്വേഷിക്കണമെന്നാവശ്യം വിവിധ രാഷ്ട്രീയ പാര്‍ടികള്‍ അടക്കം ഉയര്‍ത്തുന്നുണ്ട്്. ഈ സാഹചര്യത്തില്‍ സിബി ഐ അേന്വഷണത്തിന്റെ സാധ്യത ആരായുന്നതിന്റെ ഭാഗമായിട്ടാണ് സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രവന്റീവ് ഓഫിസില്‍ എത്തിയത്. രാവിലെ എത്തിയ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.

സ്വര്‍ണകടത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള വിഷയമാണ് സിബി ഐ പരിശോധിക്കുന്നത്.ഇതുവരെ കസ്റ്റംസ് കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം സിബി ഐ സംഘം ഉച്ചയോടെ മടങ്ങി.പരിശോധന സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ റിപോര്‍ട് സിബി ഐയുടെ ചെന്നൈയിലെയോ ഡല്‍ഹിയിലെയോ ആസ്ഥാനത്തേക്ക് കൈമാറും.സിബി ഐ നിയമോപദേശക സംഘം അടക്കം ഇത് പരിശോധിച്ച ശേഷമായിരിക്കും കേസ് അന്വേഷിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കകയെന്നാണ് വിവരം. രാജ്യാന്തര ബന്ധമുള്ള കേസായതിനാല്‍ അന്വേഷണം സിബി ഐ ഏറ്റെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. സിബി ഐ യെക്കൂടാതെ എന്‍ ഐ എയും കേസിന്റെ വിശദാംശങ്ങള്‍ കസ്റ്റംസില്‍ നിന്നും തേടിയിരുന്നു. ഇതു പ്രകാരം വിവരങ്ങള്‍ കസ്റ്റംസ് എന്‍ ഐ എയക്ക് കൈമാറിയതായാണ് അറിയുന്നത്.

Next Story

RELATED STORIES

Share it