- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണ്ണക്കടത്ത്: പ്രതികള്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എന്‍ ഐ എ
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത 99 ഡിജിറ്റല്‍ ഉപകരണങ്ങള്‍ സി-ഡാക്കില്‍ പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്. ഇതില്‍ 22 ഉപകരങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ മാത്രമെ ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു.കൊവിഡ് മൂലം സിഡാക്കിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ നടക്കാത്തതാണ് വിവരങ്ങള്‍ കിട്ടാന്‍ വൈകുന്നതെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.സ്വര്‍ണക്കടത്ത് കേസിലെ കെ ടി റമീസ് അടക്കമുള്ള പ്രതികളുടെ ടാന്‍സാനയിന്‍ ബന്ധം അന്വേഷിക്കണം
കൊച്ചി: ദൂബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എന്‍ ഐ സംഘം കോടതിയെ അറിയിച്ചു.കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് എന്‍ ഐ എ ഇക്കാര്യം കോടതിയെ അറിയിച്ചത്.പ്രതികളില്‍ നിന്നും പിടിച്ചെടുത്ത 99 ഡിജിറ്റല്‍ ഉപകരണങ്ങള്‍ സി-ഡാക്കില്‍ പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്. ഇതില്‍ 22 ഉപകരങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ മാത്രമെ ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു.കൊവിഡ് മൂലം സിഡാക്കിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ നടക്കാത്തതാണ് വിവരങ്ങള്‍ കിട്ടാന്‍ വൈകുന്നതെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ കെ ടി റമീസ് അടക്കമുള്ള പ്രതികളുടെ ടാന്‍സാനയിന്‍ ബന്ധം അന്വേഷിക്കണം.പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്നോയെന്ന് അന്വേഷിക്കണം.ദാവൂദ് ഇബ്രാഹിമിന്റെ പ്രവര്‍ത്തനം ആഫ്രിക്കയിലുണ്ടെന്ന് റിപോര്‍ടുളളതാണ്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ദക്ഷിണേന്ത്യന്‍ സ്വദേശിയായായ ഫിറോസ് ടാന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപോര്‍ടുണ്ട്.ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്ക്് ടാന്‍സാനിയയില്‍ ഡയമണ്ട് ബിസിനസ് ഉള്ളതായി റിപോര്‍ടുണ്ടെന്നും എന്‍ ഐ എ കോടിതില്‍ അറിയിച്ചു.കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദലി ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു.ഇയാളുടെ ഫോണില്‍ നിന്നും ചില ഡാറ്റകള്‍ പിടിച്ചെടുത്തിട്ടുണ്ട്.പ്രതികള്‍ ചെയ്തത് ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തിയാണെന്നതില്‍ സംശയമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ യുഎപിഎ നിലനില്‍ക്കുമോയെന്നതാണ് നോക്കുന്നതെന്നും കോടതി പറഞ്ഞു.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്മെന്റുകള്, 'കൊള്ളക്കാരി വധു' ഒടുവില്...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്ഥികള്ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്ക്കൂട് തകര്ത്തു
23 Dec 2024 9:56 AM GMT